ബെംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തിന് സെമി ക്രയോജനിക് എഞ്ചിന് വികസിപ്പിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണത്തിലെ നിര്‍ണായകഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. സെമി ക്രയോജനിക് പ്രീ ബര്‍ണറിന്റെ ജ്വലന പരീക്ഷണമാണ് വിജയകരമായത്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒയുടെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലായിരുന്നു പരീക്ഷണം. മെയ് രണ്ടിനായിരുന്നു ഇതിന്റെ ആദ്യ പരീക്ഷണം.
2000 കിലോ ന്യൂട്ടന് ത്രസ്റ്റ് സെമി ക്രയോജനിക് എഞ്ചിന് വികസിപ്പിക്കാനുളള ഐഎസ്ആര്‍ഒയുടെ പരിശ്രമത്തില്‍ നിര്‍ണായക ചുവടുവെപ്പാണിത്. ഭാവിയില്‍ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍ക്കും ഐഎസ്ആര്‍ഒയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ എംകെ-3 യുടെ പേലോഡ് ശേഷി ഉയര്‍ത്താനും വഴിയൊരുക്കുന്നതാണ് 2000 കിലോ ന്യൂട്ടന് ത്രസ്റ്റ് സെമി ക്രയോജനിക് എഞ്ചിന്.
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വികസിപ്പിച്ച ജ്വലന സാങ്കേതിക സംവിധാനം ആദ്യമായി സെമി ക്രയോജനിക് എഞ്ചിനില്‍ പരീക്ഷിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ആണ് സെമി ക്രയോജനിക് എഞ്ചിന് വികസിപ്പിക്കുന്നത്. ലിക്വിഡ് ഓക്സിജന്റെയും ശുദ്ധീകരിച്ച മണ്ണെണ്ണയുടെയും മിശ്രിതമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വരും തലമുറ വിക്ഷേപണ വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതാണ് സെമി ക്രയോജനിക് എഞ്ചിന്. 120 ടണ്‍ പ്രൊപ്പല്ലന്റ് ലോഡിങ് ഉള്ള സെമി ക്രയോജനിക് എഞ്ചിന് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: