തിരുവനന്തപുരം: മലയാളത്തിലും തമിഴിലുമായി 38 വര്‍ഷം കൊണ്ട് 360 സിനിമകള്‍ അഭിനയിച്ച് ജനപ്രിയ സിനിമയുടെ അഭിവാജ്യഘടകമായിരുന്ന കനകലത ഓര്‍മയായി. അന്തരിച്ച നടി കനകലതയുടെ ഭൗതികദേഹം മലയിന്‍കീഴ് പൊറ്റയില്‍ പുളിയറക്കട കനകം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നലെ ഒരു മണിയോടെ ശാന്തി കവാടത്തില്‍ സംസ്കരിച്ചു.
കനകതലതയുടെ സഹോദരന് ഗോപാലകൃഷ്ന്റെ മകന് അനൂപാണ് മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്. സാംസ്കാരിക മന്ത്രി സജി ചെറിയാന്, മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, സംവിധായകന് ബാലുകിരിയത്ത്, നടന് ഇന്ദ്രന്‍സ്, നടിമാരായ ജലജ, വിന്ദുജമേനോന്‍, ഗായകന് കൃഷ്ണചന്ദ്രന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി രാഷ്ട്രിയ, സിനിമാ, സീരിയല്‍ രംഗത്തെ നിരവധി പേര് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മറവിരോഗവും പാര്ക്കിന്സണ് രോഗവും ബാധിച്ച് മൂന്ന് വര്‍ഷത്തോളം ചികിത്സയിലായിരുന്ന കനകലത തിങ്കളാഴ്ച രാത്രിയോടെയാണ് മരണത്തിന് കിഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: