പെരുമ്പാവൂർ : ഇരുപത്തിയാറ് കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ . ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അതിഥി ത്തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന.
നൂറ് ഗ്രാമോളം കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശികളായ ശൈനുൽ ഇസ്ലാം, മുഹമ്മദ് ഷമീർ ആലം, ബഡ്ജഹാൻ അലി എന്നിവരെ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നും പിടികൂടി. പെരുമ്പാവൂർ മത്സ്യ ചന്തക്ക് സമീപം മദ്യം പകർത്തി വിൽപ്പന നടത്തിയ നൗഗാവ് സ്വദേശി ഹേമൻ നാഥ് (24)നേയും പോലീസ് അറസ്റ്റ് ചെയ്തു.
എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ മാരായ ലാൽ മോഹൻ ,പി.എ അബ്ദുൾ മനാഫ്, സീനായർ സി പി ഒ മാരായ ടി.എ അഫ്സൽ, ടി.എൻ മനോജ് കുമാർ , ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: