വൈഎസ്ആര്‍(ആന്ധ്രപ്രദേശ്): പാകിസ്ഥാന് നേതാക്കള്‍ പ്രശംസിക്കുന്ന രാഹുലിന് ഭാരതത്തില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ഭാരതത്തിലൊരാള് പോലും രാഹുലിനെ പുണ്ടകഴ്ത്തുന്നില്ല. പാകിസ്ഥാനില്‍ നിന്നാണ് കൈയടികള്‍. അവിടുത്തെ ഒരു മുന്‍ മന്ത്രി തന്നെ രാഹുലിനെ വാഴ്ത്തി രംഗത്തെത്തുന്നു. ഇതിന് കാരണമെന്താണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചിന്തിക്കണം, കടപ്പയിലെ എന്‍ഡിഎ റാലിയില്‍ രാജ്നാഥ് പറഞ്ഞു.
കോണ്‍ഗ്രസ് ഒരു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമാണ് ബഹുമാനം നല്‍കിയത്. മുന്‍പ്രധാനമന്ത്രിയും ആന്ധ്രയുടെ മകനുമായ പി.വി. നരസിംഹറാവുവിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചത് മോദി സര്‍ക്കാരാണ്. രാജ്യമെമ്പാടും തെലുഗു അഭിമാനം ഉയര്‍ത്തിയ നേതാവാണ് നരസിംഹറാവു എന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നരസിംഹറാവുവിന് എന്ത് നല്‍കിയെന്ന് ചിന്തിക്കണം. മുഴുവന്‍ രാജ്യവും അദ്ദേഹത്തെ ബഹുമാനിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചു. പക്ഷേ കോണ്‍ഗ്രസ് അദ്ദേഹത്തിന് അര്‍ഹിച്ച ആദരവ് നല്‍കിയില്ല. ബിജെപി അതിന് തയാറായി. അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നത് മോദിസര്‍ക്കാരിന് പ്രശ്നമല്ല. രാജ്യത്തിന് വേണ്ടി നല്കിയ മികച്ച സംഭാവനകളാണ് ബിജെപി പരിഗണിക്കുന്നത്, രാജ്നാഥ് പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ ജഗന്മോഹന് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമാണ്. വൈഎസ്ആര്‍ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയാണ്. എന്നാലിവിടെ നിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പീഡനക്കേസുകള്‍ ഉയരുന്നത്. മണ്ണ്, ഭൂമി, ഖനി, മദ്യ മാഫിയകളാണ് ആന്ധ്രപ്രദേശ് ഭരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂമി കൈയേറുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തില്‍ വരുമ്പോള്‍ ഈ കൈയേറ്റത്തിന് അറുതി വരുത്തും, രാജ്നാഥ് സിങ് പറഞ്ഞു.
ആന്ധ്രയില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഇരട്ട എന്ജിന് സര്‍ക്കാര്‍ നിലവില്‍ വരും. എല്ലാ ദുര്‍ഭരണത്തിനും അറുതി വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: