ബംഗളുരു: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജെഡിഎസ് നേതാവ് എച്ച്.ഡി.രേവണ്ണ എംഎല്‍എയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെ പത്മനാഭ നഗറിലെ വസതിയില്‍ നിന്നാണ് രേവണ്ണയെ കസ്റ്റഡിയിലെടുത്തത്.
രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: