ന്യൂദല്‍ഹി: നാവികസേന 60,000 കോടി രൂപയുടെ ടെന്‍ഡറില്‍ രാജ്യത്ത് അത്യാധുനിക ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. മസഗാവ് ഡോക്ക്യാര്‍ഡ്സ് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയ്ക്ക് വിദേശ വെണ്ടര്‍മാരുടെ പങ്കാളിത്തത്തോടെയാണ് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്.
ട്രയലിന്റെ രണ്ടാം ഘട്ടം സ്പെയിനില്‍ നടക്കുമെന്നും സ്പാനിഷ് കമ്പനിയായ നവന്റിയയും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയും ജൂണ്‍ അവസാനത്തോടെ തങ്ങളുടെ എഐപി സംവിധാനം പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ടെന്‍ഡറില്‍ ഭാരത നാവികസേന നല്കിയ ഏറ്റവും പ്രധാനപ്പെട്ട ആവശ്യകത എഐപിയാണ്, കാരണം ഇത് കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ തുടരാനുള്ള കഴിവ് നല്‍കും, അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: