കോട്ടയം: കാലാവധി കഴിഞ്ഞ 2000 കോടി രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സ്ഥലത്തേക്ക് എത്തിക്കാന്‍ കോട്ടയത്തുനിന്നു പോയ പോലീസ് സംഘത്തെ ആന്ധ്ര പോലീസ് തടഞ്ഞുവച്ചു. നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊണ്ടുപോയ നോട്ടുകളാണ് ആന്ധ്രപ്രദേശ് പോലീസ് പിടികൂടിയത്. ഡിവൈഎസ്പി അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പന്ത്രണ്ടോടെ അനന്തപുര്‍ ജില്ലയിലാണ് കേരള സംഘത്തെ ആന്ധ്ര പോലീസും റവന്യു സംഘവും തടഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു വിട്ടയച്ചത്. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിച്ചില്ല.
പഴകിയ 500 രൂപ നോട്ടുകള്‍ നാലു ട്രക്കുകളിലാണു കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി.ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച ഹൈദരാബാദിലേക്കു കൊണ്ടുപോയത്. ആകെ 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഹൈദരാബാദിലെ റിസര്‍വ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു യാത്ര. രണ്ടു വാഹനങ്ങളിലായിരുന്നു പോലീസ് സംഘം. ഡിവൈഎസ്പിയോടൊപ്പം രണ്ട് എസ്ഐമാരും മൂന്നു സീനിയര്‍ സിപിഒമാരും എട്ടു സിപിഒമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഘത്തെ വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: