കൊച്ചി: ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം (ബിപിടിഎംഎസ്) ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടന്നു. ബിപിടിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ സിബി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന കോര്‍പറേറ്റ് മാനേജ്മെന്റിന്റെ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം.പി രാജീവന്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് , കെ.ജി. ശ്രീകാന്ത്, ജയേഷ് ജെ., കലേഷ് കെ.പി., ടോം സി. ജോണ്‍, സതീഷ് ബാബു, പ്രദീപ് കെ. ടി., സോജു ചന്ദ്രന്, അജിത്ത് ഇ.ടി. എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സിബി വര്‍ഗീസ് (പ്രസിഡന്റ്), കെ.ജി. ശ്രീകാന്ത് (വര്‍ക്കിങ് പ്രസിഡന്റ്), ജയേഷ് ജെ. (ജനറല്‍ സെക്രട്ടറി), ടോം സി. ജോണ്‍, സുഗതന് കെ., അജിത്ത് ഇ.ടി., സോജു ചന്ദ്രന് (സോണല്‍ സെക്രട്ടറിമാര്‍), കലേഷ് കെ.പി. (ട്രഷറര്‍) എന്നിവരടങ്ങിയ 21 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: