വാഷിംഗ്ടണ്‍: പഞ്ചാബി ഗായകന് സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാസംഘാംഗവുമായ ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിംഗ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ച് വെടിയേറ്റ് മരിച്ചുവെന്നാണ് വിവരം. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗോള്‍ഡിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ദല്ലലഖ്ബീര് സംഘം ഏറ്റെടുത്തിട്ടുണ്ട്.
ഒരു സുഹൃത്തിനൊപ്പം വീടിന് പുറത്ത് നിന്ന ഇയാള്‍ക്ക് നേരെ ഒരു സംഘം നിറയൊഴിക്കുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത ശേഷം ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ഇയാള്‍ അമേരിക്കയിലെ ഹോള്‍ട്ട് അവന്യൂവിലെ ഫെയര്‍മോണ്ടില്‍ വച്ച് വെടിയേറ്റ് മരിച്ചെന്നാണ് അമേരിക്കയിലെ ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
വെടിയേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അമേരിക്കന്‍ പൊലീസ് ഓഫീസര്‍ ലെസ്ലി വില്യംസ് ഒരു ചാനലിനോട് വെളിപ്പെടുത്തി. ഇതില്‍ ഒരാള്‍ മരിച്ചെന്നും സ്ഥിരീകരിക്കുന്നുണ്ട്. ഇതിലൊരാള്‍ ഗോള്‍ഡി ബ്രാര്‍ ആണെന്നാണ് വിവരം.
ഗോള്‍ഡി ബ്രാര്‍ കാനഡയിലാണെന്നാണ് കരുതിയിരുന്നത്. കാനഡയില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന 25 ക്രിമിനിലുകളില്‍ ഒരാളാണ് ഇയാള്‍. ഗോള്‍ഡി ബ്രാറിന്റെ പിതാവ് പഞ്ചാബ് പൊലീസില്‍ സബ് ഇന്‍സ്പെക്ടറായിരുന്നു. പഞ്ചാബി ഗായകന് സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഗോള്‍ഡി ബ്രാറിന്റെ പേര് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
2022 മെയ് 29നാണ് പഞ്ചാബി ഗായകനായ ശുദീപ് സിങ്ങെന്ന സിദ്ധു മുസെവാല കൊല്ലപ്പെട്ടത്. മന്‍സയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ആദ്യം ലോറന്‍സിന്റെ സംഘം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗോള്‍ഡി ബ്രാര്‍ ഈ കൊലപാതകത്തിന്റെ ഉത്തരവദിത്തം ഏറ്റെടുത്തു. ലോറസിന്റെ കോളജ് സുഹൃത്തായിരുന്ന വിക്കി മിദുഖേരയുടെ മരണത്തില്‍ മൂസെവാലയ്ക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം. താന്‍ കൊലപാതകത്തിന് നിര്ബന്ധിതനാകുകയായിരുന്നുവെന്നായിരുന്നു മൂസെവാലയുടെ വാദം. ഇയാള്‍ക്കെതിരെ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ഹരിയാനയിലും പഞ്ചാബിലും നിന്നായി ആറ് പേരെ അയച്ചാണ് ഗോള്‍ഡി സിദ്ധു മുസെവാലയുടെ കൊലപാതകം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: