തിരുവനന്തപുരം: മഹീന്ദ്ര എക്സ് യു വി 300 മുഖം മിനുക്കിയെത്തി. പേര് എക്സ് യു വി 3 എക്സ്ഒ. വില 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെ.
രൂപത്തില്‍ മഹീന്ദ്രയുടെ ബി ഇ കുടുംബത്തിലെ വൈദ്യുത എസ് യു വികളുമായിട്ടാണ് സാമ്യത. ഫീച്ചറുകളില്‍ മാറ്റങ്ങളുണ്ട്. ഓട്ടമാറ്റിക് ഓപ്ഷന് കൂടി ഉള്‍പ്പെടുത്തിയാണ് മഹീന്ദ്ര എക്സ് യു വി 3എക്സ്ഒ അവതരിപ്പിച്ചിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്സ് യു വി 3എക്സ് ഒ എത്തുന്നു. പെട്രോളില്‍ 111എച്ച്പി, 130എച്ച്പി കരുത്തുള്ള മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളും ഡീസലില്‍ 117 എച്ച്പി കരുത്തുള്ള മാനുവല്‍ ഓട്ടമാറ്റിക് മോഡലുകളുമാണുള്ളത്. എക്സ്യുവി 300യ്ക്ക് ആകെ 25 വേരിയന്റുകളുണ്ടെങ്കില്‍ എക്സ്യുവി 3എക്സ്ഓയിലേക്കെത്തുമ്പോള്‍ അത് 18 ആയി കുറക്കുന്നുണ്ട് മഹീന്ദ്ര.
ഓട്ടമാറ്റിക് മോഡലിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സിെ്രെടന് യെല്ലോ, ഡ്യൂണ്‍ ഡസ്റ്റ്, നെബുല ബ്ലൂ, ഡീപ്പ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ് എന്നിവ അടക്കം ഏഴു നിറങ്ങളിലാണ് പുറത്തിറക്കുന്നത്. ഉയര്‍ന്ന മോഡലുകളില്‍ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു. 111 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ മോഡലുകളില്‍.
ഇന്ധനക്ഷമത 18.89 കിമി. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷന് സ്വീകരിച്ചാല്‍ ഇന്ധനക്ഷമത 17.96 കിലോമീറ്ററായി കുറയും. 117 എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍(ഇന്ധനക്ഷമത 20.6കിമി) 6 സ്പീഡ് എഎംടി(ഇന്ധനക്ഷമത 21.2 കിമി) ഓപ്ഷനുകള്‍. ഓട്ടമാറ്റിക് വകഭേദത്തിന് മാനുവലിനെ അപേക്ഷിച്ച് 80,000 രൂപയോളം കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: