ഖണ്ഡ്വ(മധ്യപ്രദേശ്): അടിത്തട്ടിലാകെ തുള വീണ് മുങ്ങിപ്പോകുന്ന കപ്പലാണ് കോണ്‍ഗ്രസെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിനെ ഇനി രക്ഷിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ലെന്ന് ബഡ്വാനി ജില്ലയിലെ ഖണ്ഡ്വയില് ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്
ശേഷം മഹാത്മാ ഗാന്ധി പറഞ്ഞത് രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കപ്പെട്ടുവെന്നും ഇനി കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നുമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മഹാത്മജിയുടെ അഭ്യര്‍ത്ഥന നിരസിച്ചു. എന്നാലിന്ന് ജനങ്ങള്‍ ഗാന്ധിജിയുടെ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പോകുന്നു. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടും, രാജ്നാഥ് പറഞ്ഞു.
നെഹ്റു, ഇന്ദിര, രാജീവ്, ഒടുവില്‍ മന്മോഹന് സിങ് വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ജനങ്ങളുടെ പട്ടിണി മാറ്റുമെന്ന് പ്രസംഗിച്ചുനടന്നു. ഒന്നും നടന്നില്ല. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ 25 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്ന് മോചിപ്പിച്ചു, രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
സൂററ്റും ഇന്‍ഡോറും ചൂണ്ടിക്കാട്ടി രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് നിലവിളിക്കുന്നത്. സൂററ്റില്‍ ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചു. ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു. ഇതൊക്കെ ബിജെപിയോടുള്ള താല്പര്യമാണ് അടയാളപ്പെടുത്തുന്നത്. മുന്‍പ് ഇരുപത് തവണയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. അതൊക്കെ ജനാധിപത്യം തകര്ന്നിട്ടാണോ എന്ന് അവര്‍ വ്യക്തമാക്കണം, രാജ്നാഥ് പറഞ്ഞു.
മാള്‍വയുടെ പ്രൗഢി വീണ്ടെടുത്ത മഹാറാണി അഹല്യാബായ് ഹോള്ക്കറുടേതിന് സമാനമാണ് പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങള്‍. ഉജ്ജയിന്‍ മഹാകാല്‍ കോറിഡോര്‍, കാശി വിശ്വനാഥ് ഇടനാഴി, അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തുടങ്ങിയവയൊക്കെ പുനരുജ്ജീവിച്ചത് മോദിയുടെ പരിശ്രമഫലമായാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: