ന്യൂഡല്‍ഹി: അവിശ്വാസികള്‍ക്ക് മുസ്ലിം വ്യക്തിനിയമം ബാധകമാക്കരുതെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി പി,എം സഫിയ നല്കിയ ഹജി സുപ്രീംകോടതി പരിഗണനയ്ക്ക് മാറ്റി.
നിലവില്‍ ഇസ്ലാമില്‍ ജനിക്കുന്നവര്‍ക്ക് കുടുംബ സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ വ്യക്തിനിയമത്തിലെ പിന്തുടര്ച്ചാവകാശ രീതിയാണ് ബാധകമാക്കുന്നതെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് ഒരാളുടെ അവകാശങ്ങളെ ബാധിക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തുല്യാവകാശം ലഭിക്കുന്നില്ലെന്ന് അഭിഭാഷകന് ചൂണ്ടിക്കാണിച്ചു.
ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ജൂലൈ രണ്ടാം വാരം വീണ്ടുംപരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: