ആരാണ് ഇന്ത്യന്‍ പൗരന്?
ഇന്ത്യന്‍ ഭരണഘടനയുടെ രണ്ടാം അദ്ധ്യായത്തില്‍ 5 മുതല്‍ 11 വരെയുള്ള അനുച്ചേദങ്ങളിലാണ് ഇന്ത്യന്‍ പൗരത്വത്തെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. അതായത് ഭരണ ഘടന നിലവില്‍ വന്ന 1950 ജനുവരി 26 ന് ഇന്ത്യന്‍ ഭൂപ്ര ദേശത്തെ താമസക്കാരും, ഇന്ത്യന്‍ ഭൂപ്രദേശത്ത് ജനിച്ച വരും, മാതാപിതാക്കളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ ഭൂപ്രദേശത്ത് ജനിച്ചവരും, ഭരണഘടന നിലവില്‍ വരുന്നതിന് തൊട്ട് മുന്‍പ് 5 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഇന്ത്യ വാസസ്ഥലമാക്കിയവരുമാണ് ഇന്ത്യന്‍ പൗരന്മാര്.
കൂടാതെ, ബിട്ടീഷ് സര്‍ക്കാര്‍ പാസ്സാക്കിയ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935 ലെ ചില വ്യവസ്ഥകളനുസരിച്ചു, അഭിഭക്ത ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് കുടി യേറിയവരില്, ഭരണഘടന നിലവില്‍ വരുമ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നവരോ, അവരുടെ മാതാപിതാക്കളില്‍ ഒരാളൊ, അവരുടെയും മാതാപിതാക്കളില്‍ ഒരാളൊ ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍, അവരും ഇന്ത്യന്‍ പൗരന്മാരാണ്. അന്ന് മാതൃരാജ്യത്തേക്ക് തിരിച്ചു വരുന്നതിനും, പൗരത്വം സ്വീകരിന്നതിനും,ഇന്ത്യന്‍ ഭരണകൂടം അനുവദിച്ച സൗകര്യങ്ങളും, സൗജന്യങ്ങളും ഉപയോഗപ്പെടുത്തി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നിട്ടുള്ള വരും ഇന്ത്യന്‍ പൗരന്മാരാണ്.
പൗരത്വം നല്കല്, റദ്ദാക്കല്‍ മറ്റു അനുബന്ധ കാര്യ ങ്ങളെക്കുറിച്ച് ഭരണഘടനയില്‍ കൂടുതലൊന്നും വിശദീ കരിക്കുന്നില്ല. എന്നാല്‍ പൗരത്വം നല്‍കാനും, റദ്ദാക്കാനും അത് സംബന്ധിച്ച നിയമനിര്‍മ്മാണത്തിനുമുള്ള പരമാധി കാരം ഇന്ത്യന്‍ പാര്‍ലമെന്റ് ന് മാത്രമാണെന്ന് ഭരണഘടനയുടെ അനുച്ചേദം 11 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് പ്രകാരം, പാര്‍ലമെന്റ് പാസ്സാക്കിയതാണ് 1955 ലെ ഇന്ത്യ ന് പൗരത്വ നിയമം. ആ മാതൃ നിയമത്തില്‍, കാലഘട്ടത്തി ന്റെ ആവശ്യങ്ങള്‍ നേരിടാന്‍, ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതാണ് 2019 ലെ പൗരത്വ ഭേദഗതി നിയമം.ബഹു മാന്യ ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ, അത് രാജ്യ ത്തെ നിയമമാകുകയും, തുടര്‍ന്ന്, 2024 മാര്‍ച്ച് 11ന് കേന്ദ്ര സര്‍ക്കാര്‍ അനുബന്ധ ചട്ടങ്ങള്‍ പുറപ്പടുവിക്കുകയും ചെയ്തതോടെ, പൗരത്വ ഭേദഗതി നിലവില്‍ വരികയും, രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണല്ലൊ.
കേരളത്തില്‍ പൗരത്വ ഭേതഗതി നടപ്പാക്കില്ലെ ന്ന ചിലരുടെ തുടരെത്തുടരെയുള്ള പ്രസ്താവന തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വോട്ടിനായി നടത്തുന്ന മത പ്രീണന രാഷ്ട്രീയമാണെങ്കിലും, അത് അപഹാസ്യ വും, രാജ്യവിരുദ്ധവുമാണെന്ന് പറയാതെ വയ്യ. കാരണം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം ഒരു സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും ജീവി ക്കുന്ന, ഇന്ത്യന്‍ പൗരന്മാരുടെ ആരുടെടെയും പൗരത്വ ത്തെ എതെങ്കിലും തരത്തില്‍ ബാധിക്കുന്ന, ഒരു വാക്ക് പോലും 2019 ലെ പൗരത്വ ഭേതഗതി നിയമത്തിലില്ല. ഇന്ത്യ ന് പൗരന്റെ, പൗരത്വത്തിന് ഒരു പോറലുപോലുമേല്ക്കു ന്ന ഒരു വകുപ്പും അതിലില്ല. എന്നാല്‍ പൗരത്വ ഭേദഗതി യ്ക്കെതിരെ, ഇവിടെ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനയും, അത് വഴി ചില മത വിഭാഗത്തിനിടയില്‍ ഭീതി വിതച്ചു, ആ ഭീതി വോട്ടാക്കി മാറ്റുക എന്ന നീചമായ ലക്ഷ്യത്തോടെ നടക്കുന്ന രാഷ്ട്രീ യ നാടകങ്ങളാണ്. അന്യം നിന്ന് കൊണ്ടിരി ക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീണു കിട്ടിയ ഒരു കച്ചിത്തുരു മ്പാണ്, അവര്‍ക്ക് പൗരത്വ ഭേതഗതി നിയമം.
അറിഞ്ഞു കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ, പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നവരുടെ പ്രധാനവാദം, തുല്യതയ്ക്കുള്ള അവകാശ നിഷേധമെന്നതാണ്. ഇന്ത്യന്‍ ഭരണഘടനയും ഭരണഘടനയുടെ അനുച്ചേദങ്ങളും ഇന്ത്യ ന് പൗരന്മാര്ക്ക് വേണ്ടിയുള്ളതാണ്. അനുച്ചേദം 14 ഉറപ്പു നല്കുന്ന തുല്യത, ഇന്ത്യന്‍ പൗരന്മാര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റൊരു രാജ്യത്തെ പൗരനും അവകാശപ്പെടാന്‍ കഴിയില്ല. ഇന്ത്യന്‍ പൗരന് ഭരണഘടന നല്കുന്ന തുല്യതക്കുള്ള അവകാശം, മറ്റൊരു രാജ്യത്തെ പൗരനും,നല്‍കാനുമുള്ള ഭരണഘടനാ ബാധ്യതയും ഇന്ത്യ ക്കില്ല. ഒരു വിദേശ പൗരന് ഇന്ത്യയില്‍ തുല്യതയ്ക്കുള്ള മൗലികവശമില്ലെന്നുള്ളതിന്റെ കൃത്യത,സുപ്രീം കോടതി, Dharam Dutt V Union of India AIR 2004 SC.എന്ന കേസില്‍ ഇപ്രകാരം വ്യക്തമാക്കിയിട്ടുമുണ്ട്. Article 19(1) are not available and cannot be claimed by any person who is not and cannot be a citizen of India.
മറിച്ചാണെങ്കില്‍, ഉദാഹരണത്തിന്, ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിക്ക് വേണ്ടി ഒരു പാകിസ്താനി അപേക്ഷിച്ചാല്‍, അത് സ്വീകരിച്ചു ഇന്ത്യയില്‍ ജോലി നല്കാനാകുമോ? സ്വഭാവികമായി, അപേക്ഷ നിരസിച്ചാല്‍, അയാള്‍ക്ക് അനുച്ചേദം 14 അനുസരിച്ചു തുല്യത അവകാശപ്പെട്ടു കേസ് കൊടുക്കാനാകുമോ? ഒരിക്കലുമില്ല. ചുരുക്കമിത്രയേയുള്ളൂ, ഇന്ത്യന്‍ ഭരണഘടന നല്കുന്ന മൗലി കാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമേയുള്ളു. ഇക്കാര്യം, വീശിഷ്യാ കേരളത്തിലെ ‘രാഷ്ട്രീയ ഭരണഘടന വിദഗ്ദ്ധന്മാര്ക്ക്’ അറിയാത്തത് കൊണ്ടാവില്ല, മറിച്ച്, രാഷ്ട്രീയ ആശയദാരിദ്ര്യം കൊണ്ട്, നിലനില്‍പ്പിന് വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു വോട്ട് തട്ടുകയെന്ന അവരുടെ മിനിമം പരിപാടി യായോ, അടവ് നയമായോ കണ്ടാല്‍ മതി.
അപ്പോള്‍ ഒരു സ്വാഭാവിക ചോദ്യമുയരും, കേരളത്തില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴി ലാളികളില്‍, ബംഗാളികള്‍ എന്ന ലേബലില്‍, കേരളത്തില്‍ മാത്രം ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ ജോലി ചെയ്യുന്നതോ? സര്‍ക്കാര്‍ രേഖയില്‍ ‘അതിഥി തൊഴിലാളി’ എന്ന ചെല്ലപ്പേരിട്ടാണ് അവരെ സംബോധന ചെയ്യുന്നത് പോലും. അന്യ സംസ്ഥാനതൊഴിലാളികളെ സംബന്ധിച്ചു പാര്‍ലമെന്റ് പാസ്സാക്കിയ നിയമം പോലും കുടിയേറ്റ നിയമം എന്നിരിക്കെ, കേരളത്തില്‍ ഇവരെ ‘കുടിയേറ്റ തൊഴിലാളി’ എന്നതിന് പകരം,’അഥിതി തൊഴിലാളി’കളായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ തിക്താനുഭവ ങ്ങള് കേരളം ദിനം പ്രതി അനുഭവിച്ചു കൊണ്ടിരിക്കുകയുമാണല്ലോ? പോകെപ്പോകെ ഈ അതിഥികള്‍ ഇവിടെ എല്ലാം ‘ശരിയാക്കുന്നത് ‘നമുക്ക് കാത്തിരുന്നു കാണാം.
യഥാര്‍ദ്ധത്തില്‍ സര്‍ക്കാര്‍, ആധാര്‍പോലുള്ള ഇന്ത്യന്‍ ആധികാരിക രേഖകള്‍ പരിശോധിച്ചു, ഈ ‘അതി ഥി’കള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് ഉറപ്പ് വരുത്താതെ, അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദ്ദേശം രണ്ടാണ്. ഒന്ന്, ആദ്യം ‘അതിഥി തൊഴിലാളി’കള്‍ക്ക് മാനുഷിക പരിഗണനയുടെ പേരില്‍ റേഷന്‍ കാര്‍ഡ് കൊടുക്കുക, അവ രുടെ യൂണിയന് ഉണ്ടാക്കുക, തുടര്‍ന്ന് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുക. എന്നിട്ട് ഈ സൗജന്യങ്ങള്‍ തങ്ങളാണ് തന്നതെന്ന് പറഞ്ഞു കുടിയേറ്റ തൊഴിലാളികളുടെ യൂണി യനുണ്ടാക്കി, അവരെ സ്വന്തം വോട്ടര്‍മാരാക്കി, ഒരു റിസര്‍വ് വോട്ടു ബാങ്ക് ഉണ്ടാക്കുകയാണ് ലക്ഷ്യം.
മേല്പറഞ്ഞ രേഖകളുണ്ടെങ്കില്‍ ഇന്ത്യന്‍ പാസ്പ്പോര്‍ ട്ടിന് അപേക്ഷിക്കാം. അതോടെ മറ്റു പൊല്ലാപ്പുകളൊന്നു മില്ലാതെ ബംഗ്ലാദേശികളായ ‘അഥിതി തൊഴിലാളി’കള്‍ അസ്സല് ഇന്ത്യന്‍ പൗരന്മാരായി മാറും. ഈ അതിഥികള്‍ക്കും, ഒത്താശ ചെയ്യുന്ന പാര്‍ട്ടിക്കും, സര്‍വോപരി ഇതി നെല്ലാം ധാര്‍മ്മിക പിന്തുണ കൊടുക്കുന്ന വിഭാഗക്കാര്‍ക്കും ആനന്ദലബ്ധിക്കിനി എന്ത് വേണ്ടു? അങ്ങനെ ഇവരുടെ വോട്ടുകള്‍ ലോക്കറിലിരി ക്കുന്ന സ്വര്‍ണ്ണം പോലെ സുരക്ഷിതമാണെന്നത് പാര്‍ട്ടിക്ക് ആവേശവും. അതിഥി തൊഴിലാളികളെ സങ്കടിപ്പിക്കുവാന്‍ ബംഗാളില്‍ നിന്നും ഭാഷ അറിയാവുന്നവരെ കേരളത്തില്‍ കൊണ്ട് വരാന്‍ ഒരു പാര്‍ട്ടി തീരുമാനം മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കുമല്ലോ.
ഇവിടെ എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം, ഒരു ഇന്ത്യക്കാരന്റെ തിരിച്ചറിയല്‍ രേഖയായി കാക്കത്തൊ ള്ളായിരം രേഖകള്‍ക്ക് പകരം, ഒരു വ്യക്തി, ഇന്ത്യക്കാരന് എന്ന് തെളിയിക്കാനുള്ള ആദ്യത്തെയും അവസാനത്തെയും രേഖയാണ് ആധാര്‍ കാര്‍ഡ് എന്ന് തീരുമാനിക്കുക യും, അതിന്റെ വിതരണം വളരെ കര്‍ശനമാക്കുകയും, കൂടെകൂടെ കൃത്യമായ പരിശോധനകളുമുണ്ടായാല്‍, നുഴ ഞ്ഞു കയറ്റക്കാരുടെയും, ഇന്ത്യാ വിരുദ്ധരുടെയും പ്രവര്‍ത്തനം ഇവിടെ ഇല്ലാതാക്കാന്‍ കഴിയും.
രണ്ടാമതായി, നെയ്യപ്പം വാങ്ങിയാല്‍ രണ്ടുണ്ട് കാര്യം, എന്ന പോലെ, കുടിയേറ്റ തൊലാളികളെ ഇവിടെ കുടിയി രുത്തിയാല്‍, തദ്വേശീയരായ ചില വിഭാഗക്കാരെ സന്തോ ഷിപ്പിക്കുവാനും,സന്തോഷത്തിന്റെ ആ വികാരം മുതലെ ടുത്ത്, അവരുടെ അകമഴിഞ്ഞ വിശ്വാസം നേടാനും, ഫല ത്തില്‍ ആ വഴിക്കും കുറെ വോട്ടു തട്ടാമെന്ന ലക്ഷ്യവും ‘അഥിതി തൊഴിലാളി’ പ്രേമത്തിന് പിന്നിലുണ്ട്. ഒന്നും കാണാതെ പട്ടര് വെള്ളത്തില്‍ ചാടില്ലെന്ന പഴം ചൊല്ലാണ് ഇവിടെ ഓര്‍മ്മ വരുന്നത്. ഇവിടുത്തെ തദ്വേശീയരാണെങ്കിലോ,ആശയപരമായി സര്‍ക്കാരിന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും അവരുടെ ലക്ഷ്യപ്രാപ്തിക്കായി ഏത് ചെകുത്താനുമായും കൂട്ടുകൂടാന്‍ തയാറാണ്. ഇതാണ് അഥിതി തൊഴിലാളി പ്രേമത്തിന് പിന്നിലെ അന്തര്‍ ധാര. ഇവിടെ ഇതൊന്നും കൃത്യമായി നിരീക്ഷിക്കുന്നില്ല എന്നതാണ് മറ്റേ കൂട്ടര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്.
എന്താണ് പൗരത്വ ഭേതഗതി?
അഭയാര്‍ഥികളെ സംബന്ധിച്ച അന്താരാഷ്ട്ര നിയമ മായ 1951 ലെ ജനീവ റെഫ്യൂജി കണ്‍വെന്‍ഷനിലും 1967 ലെ പ്രോട്ടോകോളിലും, ഇന്ത്യ അംഗരാജ്യമോ, സിഗ്നേറ്ററി യോ അല്ലാത്തതിനാല്‍, ഏതെങ്കിലും രാജ്യത്തു നിന്ന് വരുന്നവരെ അഭയാര്‍ത്ഥികളായി അംഗീകരിക്കാനോ, അഭയം നല്കുവാനോ ഇന്ത്യക്ക് അന്തര്‍ദേശീയ ബാധ്യത (international obligation) ഒന്നുമില്ല.
എന്താണ് ഇവിടുത്ത പ്രശ്നമെന്ന് നോക്കാം. ഇസ്ലാമതം രാജ്യത്തിന്റെ മതമായി അംഗീകരിച്ച, ഇസ്ലാമിക ജീവിതരീതി മാത്രം അനുവര്‍ത്തിക്കുന്ന, അഫ്ഗാനി സ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍, നിര്‍ഭാഗ്യവശാല്‍ ഇന്ത്യാ വിഭജനത്തോടെയും മറ്റും പെട്ടു പോകുകയും, ആ രാജ്യങ്ങളില്‍ മത പീഡനത്തിന് (religious persecution) വിധേയരായി, സ്വന്തം മതവിശ്വാസ ങ്ങള് ഉപേക്ഷിച്ചു ജീവിക്കേണ്ടി വന്നവരും, 2014 ഡിസം ബര് 31 ന് മുന്‍പ്, അത്തരം പീഡനങ്ങള്‍ സഹിക്ക വയ്യാതെ, പ്രാണരക്ഷാര്‍ദ്ധം സര്‍വ്വസവും ഉപേക്ഷിച്ചു, ഇന്ത്യയില്‍ എത്തപ്പെട്ടവരുമായ ഹിന്ദു, സിഖ്, പാര്‍സി, ജയിന് ക്രിസ്ത്യന്‍, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷമതത്തില്പ്പെട്ട വരെ, ഇന്ത്യയില്‍ ജീവിക്കാന്‍ പരിഗണിക്കുന്നതിനാണ് മാതൃ നിയമമായ 1955 ലെ പൗരത്വ നിയമത്തില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ വരുത്തി 2019 ലെ പൗരത്വ ഭേദഗതി നിയ മം പാസ്സാക്കിയിട്ടുള്ളത്. എന്നാല്‍, 2014 ഡിസം ബര് 31 ന് ശേഷം വന്നിട്ടുള്ളവര്‍ക്ക് ഈ ഭേദഗതിയുടെ പരിരക്ഷ ലഭിക്കില്ലെന്നുള്ളതും ശ്രദ്ധേയമാണ്.
ഇത്തരമൊരു ബെനിഫിഷ്യല്‍ ലെജിസ്ലേഷനെയാണ്, തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പുമായി കഴിയുന്ന ഇന്ത്യ യിലെ കാക്കത്തൊള്ളയിരം പാര്‍ട്ടികള്‍ ചേര്‍ന്ന പ്രതിപക്ഷ മുന്നണി അധികാരത്തില്‍ വന്നാല്‍, ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ, സി.എ.എ, റദ്ദാക്കുമെന്ന് അവരുടെ പ്രകടന പത്രിക കേരള തലസ്ഥാനത് പുറത്തിറക്കിയ വേളയില്‍ ഒരു ‘കൊച്ചു’ നേതാവ്, പ്രഖ്യാപിച്ചത്. എന്നു വച്ചാല്‍ മതവെറിയന്മാരുടെയിടയില്, നരകതുല്യമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന്, ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു, മാതൃ രാജ്യത്ത് വന്ന കുറെ സാധുക്കളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നര്ഥം. അവരുടെ ഉദ്ദേ ശം മതപ്രീണനം നടത്തി, ചില മതക്കാരുടെ വോട്ട് ഉറപ്പാ ക്കുക എന്നത് മാത്രമാണ്.
പ്രതിപക്ഷ മുന്നണിയിലെ കുടുംബത്തിന് വേണ്ടി നില കൊള്ളുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നോട്ടിസില്‍ പറ യുന്നത്, ഇപ്പോള്‍ പ്രതിപക്ഷം ജയിച്ചില്ലെങ്കില്‍, ഇന്ത്യയി ലെ മറ്റു മതസ്ഥര്‍ ഹിന്ദുമതത്തിന്റെ ആചാ രനുഷ്ടാനങ്ങള് അംഗീകരിച്ചു, അതിലേക്ക് മത പരിവര്‍ത്തനം ചെയ്യു കയോ, ഭൂരിപക്ഷത്തിന്റെ ഔദാര്യത്തില്‍ ഇവിടെ കഴിയു കയോ ചെണമെന്നാണ്. മുഴു ഭ്രാന്തനെപേപ്പട്ടി കടിച്ചാലുള്ള സ്ഥിയിലാണ് ആ കാല പഴക്കം ചെന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് തിരിച്ചറിയാന്‍ വേറെ എന്ത് തെളിവാണ് വേണ്ടത്. ഹിന്ദുവില്‍ മത പരിവര്‍ത്തനം എന്ന സങ്കല്പമുണ്ടോ, അറിവുള്ള മനുഷ്യ ചരിത്രത്തില്‍ അങ്ങ നെയൊരു സംഭവമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടട്ടെ.
ഈ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ രാജ്യങ്ങളിലെ ന്യൂനപക്ഷ മതക്കാര്‍ക്ക്, പോകാന്‍ ഇന്ത്യയല്ലാതെ, ലോകത്ത് വേറൊരിടം ഇല്ലായെന്ന യാഥാര്‍ഥ്യം കൂടി ഉള് ക്കൊള്ളണം. നരകതുല്യമായ ജീവിതം നയിക്കുന്ന, ഈ രാജ്യങ്ങളില്‍ ജീവച്ഛവമായി കഴിയുന്നവര്‍ക്കെല്ലാം, താല്പ ര്യമെങ്കില് ഇന്ത്യയില്‍ ജീവിക്കാനുള്ള അവസരം കൊടു ക്കേണ്ടതല്ലേ ? അതിനായി ആരെങ്കിലും അപേക്ഷിച്ചാല്‍ അവരെക്കൂടി ഇനിയും പരിഗണിക്കേണ്ടതുമല്ലേ. ഇനി വളരെ കുറച്ചു പേര് മാത്രമേ, ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട വര് ആ രാജ്യങ്ങളില്‍ അവശേഷിക്കുന്നുള്ളു എന്ന വസ്തുതയെങ്കിലും കണക്കാക്കേണ്ടതല്ലേ. നിര്‍ബന്ധിത മതപരിവര്‍ത്തനം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വില ക്ക്, പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തട്ടിക്കൊണ്ടു പോയി ഷഷ്ടിപൂര്‍ത്തിയിലെത്തിയ അവിടുത്തെ ഭൂരി പക്ഷ മതക്കാരായ പുരുഷന്മാര് കല്യാണം കഴിക്കുക തുട ങ്ങിയ സാമൂഹ്യ രീതികള്‍ പിന്തുടരുന്നത് കൊണ്ട്, 1947 ല്‍ പാകിസ്ഥാനില്‍ 30% ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ 2% മാത്രമാനുള്ളത്. അഫ്ഗാനില്‍ വിരലില്‍ എണ്ണാവു ന്നത്ര ന്യൂനപക്ഷ മതക്കാര്‍ മാത്രമേ ഇനി അവശേഷിക്കു ന്നുള്ളു എന്നാണ് ഔദ്യോഗി കണക്കുകള്‍.
2019 ലെ മറ്റൊരു ഭേദഗതി, 7എ വകുപ്പ് അനുസരിച്ചു, വിദേശ പൗരത്വം സ്വീകരിച്ച, ഇന്ത്യക്കാര്‍ക്ക് അനുവദിച്ച, ‘ഓവര്‍ സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഹോള്‍ഡര്‍’ എന്ന പദവി, ഇന്ത്യന്‍ പൗരന്മാര്ക്ക് തുല്യമായ മിക്ക അവ കാശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ആ പദവി നിരസിക്കപ്പെട്ടാല്‍, അപേക്ഷകനെ കേട്ടശേ ഷമേ, അതിന്മേല് അധികാരികള്‍ അവസാന തീരുമാനം എടുക്കാന്‍ പാടുള്ളുവെന്നതാണ്.
മറ്റൊരു വിഷയം 1873 ലെ ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രോ ണ്ടിയര്‍ റെഗുലേഷന് ലെ ‘ദി ഇന്നര്‍ ലൈന്‍ ‘, എന്നറിയ പ്പെടുന്ന ഏരിയകളില്‍, ഭരണഘടയുടെ ആറാം ഷെഡ്യൂള്‍ ഡില് ഉള്‍പെടുത്തിയിട്ടുള്ള ആസാം, മിസോറാം, ത്രിപുര നാഗാലാന്‍ഡ്, എന്നീ സംസ്ഥാങ്ങളിലെ ആദിവാസി മേഖ ലയെ ഈ ഭേദഗതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
എന്താണ് പൗരത്വ പ്രക്ഷോപകരുടെ ആവശ്യം?
മുകളില്‍ പറഞ്ഞ മൂന്ന് രാജ്യങ്ങളിലും മതപീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന, അവിടുത്തെ ന്യൂന പക്ഷ മതക്കാരാരെപ്പോലെ, ആ രാജ്യങ്ങളിലെ ഭൂരിപക്ഷ മത ക്കാരായ, ഇപ്പോള്‍ ആ രാജ്യങ്ങളില്‍ സ്വസ്തമായി ജീവി ക്കുന്നവര്‍ക്ക് കൂടി എന്ത് കൊണ്ട്, പൗരത്വ ഭേദഗതി നിയ മത്തിന്റെ ആനുകൂല്യം ഇന്ത്യയില്‍ കൊടുക്കുന്നില്ല എന്ന താണ് പൗരത്വ വിരുദ്ധ പ്രക്ഷോപകരുടെ ചോദ്യം. ആരാണ് ഈ പ്രക്ഷോപകര്‍ എന്ന് നോക്കാം. ‘മതേതര’ത്ത്വത്തിന്റെ പുതിയ കേരള രൂപമായ മതനിരപേക്ഷതയുടെ വകതാക്കളാണവര്. കേരളത്തിന് വടക്കോട്ടു പ്രക്ഷോ പത്തിന്റെ നേതൃത്വം തന്നെ ഇവിടെ ഉരുത്തിരിഞ്ഞുണ്ടായ രാഷ്ട്രീയ സമുദായിക കൂട്ടുകെട്ടാണല്ലോ. സത്യത്തില്‍, ഇങ്ങനെ ഒരു ആവശ്യം ആ മൂന്ന് രാജ്യ ങ്ങളിലെയും ഭരിപക്ഷ മതക്കാര്‍ ആരെങ്കിലും ഉന്നയിച്ചതായി ഒരു കേട്ടറിവ് പോലും നാളിതുവരെയില്ല.
ഇതിനിടയില്‍, 237 ഹര്‍ജികള്‍, പൗരത്വ ഭേദഗതി വിരുദ്ധര്‍ സുപ്രീം കോടതിയില്‍, ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ ചിലരുടെ വാദം വളരെ വിചിത്രമാണ്. പൗരത്വ ഭേദഗതി മുലം ഇന്ത്യയില്‍ വരുന്നവര്‍ ഇരട്ട പൗരത്വമുള്ള വരാകുമെന്നതാണ്. ജീവന് വേണ്ടി, ഉള്ളതെല്ലാം ഇട്ടെ റിഞ്ഞു വരുന്നവര്‍ക്ക് പഴയ രാജ്യവുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പിച്ചു അഭയാര്‍ത്ഥികളായാല്‍ പിന്നെ പഴയ പൗരത്വത്തിന് എന്താണ് പ്രസക്തി. പിന്നെ അവര്‍ അഭയാര്‍ഥികളാകുന്ന രാജ്യത്തെ പൗരന്മാര് മാത്രമാണ്. വാദത്തിന് വേണ്ടി അത് അംഗീകരിച്ചാല്‍, പ്രക്ഷോപകര്‍ തുല്യതയുടെ കാര്യം പറഞ്ഞു ആ മൂന്ന് രാജ്യങ്ങളി ല്‍ നിന്ന് വരുമെന്ന് പറയുപ്പെടുന്ന അവിടുത്തെ ഭൂരി പക്ഷ മതക്കാര്‍ക്ക് ഈ നിയമത്തിന്റെ അനുകൂല്യം കൊടു ത്താല്‍, അവര്‍ക്ക് ഇരട്ട പൗരത്വ പ്രശ്നമുണ്ടാകില്ലേ? എന്തായാലും, ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ല
ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്ന പോലെ, ഒരേ മതക്കാര്‍ നടത്തുന്ന തമ്മിലടിയില്‍, പങ്കാളികളാകുന്ന മേല്പറഞ്ഞ രാജ്യങ്ങളിലെ ഒരു വിഭാഗത്തിനെ ഇന്ത്യ അഭയാര്‍ഥികളായി സംരക്ഷണം നല്‍കണമെന്ന വിചിത്ര ആവശ്യമാണ് ഹര്‍ജിയില്‍. അല്പം ചരിത്രം പരിശോദിച്ചാല്‍, വായില്‍ കമ്പിട്ട് കുത്തിയാല്‍പ്പോലും മിണ്ടാത്ത, ആരോടും ഒരു വഴക്കി നും പോകാത്ത പഴയ ബര്‍മ്മയിലെ ബുദ്ധ സന്യാസിമാരെ ക്കൊണ്ട് ആയുധമെടുപ്പിച്ച, ചെല്ലുന്നിടമെല്ലാം സമാധാന പ്രവര്‍ത്തികള്‍ കാരണം അവിടുന്ന് പുറത്താക്കപ്പെട്ടിട്ടുള്ള റോഹിങ്യര്ക്കു ഇന്ത്യ അഭയം കൊടുക്കണമെന്നതാണ് മറ്റൊരു അവശ്യം. പ്രക്ഷോപരുടെ ഉദ്ദേശം എന്താണെന്നു മനസിലാക്കാന്‍, കയ്യില്‍ പുണ്ണിന് കണ്ണാടി വേണോ?
ഇന്ത്യാ വിഭജന കാലത്തും, ബംഗ്ലാദേശ് പിറവിയെടുത്ത കാലത്തും, ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍, ഇസ്ലാമിന് തുല്യമായ പരിഗണന അവിടുത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും കൊടുത്തു കൊള്ളാമെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള വിഷയം ഇവിടെ സ്മരണീയമാണ്. അത് പിന്നെ,’നമ്പാടനെ നമ്പാമോ’ എന്ന രാഷ്ട്രീയ കേരളത്തിലെ ഒരു പഴയ ചൊല്ലു പോലെ കണക്കാക്കിയാല്‍ മതി.
ഇനി വാദത്തിന് വേണ്ടി എടുത്താല്‍, ഇന്ത്യ വിഭജി ച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ പൗരന്മാരാകേണ്ടവര്, വിധി വിഹിതം കൊണ്ട് മറ്റു രാജ്യത്തെ പൗരന്മാരാകുകകയും, ഒരു മത ഗ്രന്ഥവും, ഒരു ദൈവവും ഉള്ള ആ രാജ്യങ്ങളില്‍, ഒരേ മതത്തിലുള്ളവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളു ണ്ടെങ്കില്, അതിന് പരിഹാരം കാണേണ്ടത് ആ രാജ്യങ്ങളിലെ ഭരണകൂടവും മത നേതൃത്വവുമല്ലേ. മാത്രമല്ല ചരിത്രം പരിശോദിച്ചാല്‍,ആ രാജ്യങ്ങളില്‍ തമ്മിലടിക്കുന്നവര്‍ ഇന്ത്യയില്‍ വന്നാല്‍ യൂറോപ്പില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇവിടെയും ആവര്ത്തിക്കില്ലേ? ഇത്തരം ആളു കളെ അഭയാര്‍ഥികളായി അഭയം കൊടുത്ത യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ട തല്ലേ? അവിടുങ്ങളിലെ സമാധാന ജീവിതം നശിപ്പിക്കുന്ന സംഭവങ്ങളൊക്കെ സമുഹത്തിന് മുന്നിലുണ്ടല്ലോ അതിസമ്പന്നതയില്‍ കഴിയുന്ന, അറബ് രാജ്യ ങ്ങളിലൊന്നും തന്നെ, അഭയാര്‍ഥികള്‍, അവരുടെ മതം പ്രാക്ടീസ് ചെയ്യുന്നവരായാല്‍ കൂടി, അഭയം കൊടുക്കുക യോ, അവിടെ ജീവിക്കാന്‍ അനുവദിക്കുകയോ ഇല്ല. അവിടെ തുല്യതാ വാദമൊന്നും വിലപ്പോവില്ല. യൂറോപ്യന്‍ സംസ്കാരം അറിയാത്തവരെ, കൂലിപ്പണിയ്ക്കല്ലാതെ അറബ് രാജ്യങ്ങളുടെ ഏഴയലത്തു അടിപ്പികയുമില്ല.
മാത്രമല്ല, നുഴഞ്ഞു കയറ്റത്തിനും, അനധികൃത തമാസ ത്തിനും ചാട്ടവാറടിയും നാട് കടത്തലുമാണ് കുറഞ്ഞ ശിക്ഷയെന്നു അവര്‍ക്കറിയാം. അവിടുങ്ങളിലെ താടിയു ള്ള അപ്പന്മാരെ, മതവിശ്വാസം ഒന്നാണെങ്കില്‍കൂടി പേടിയുമാണ്. ചൈനയെയും പിന്നിലാക്കി, 144.17 കോടി ജനങ്ങ ളുമായി, ലോകത്ത് ഒന്നാം സ്ഥാനത്തു നില്ക്കുന്ന വികസ്വര രാജ്യമെന്ന നിലയില്‍, ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുകയല്ലേ പരമ പ്രധാനം, ഉള്ള കുഞ്ഞിന് പാല് കരുതിയിട്ടല്ലേ, വഴിയില്‍ നിന്ന് കുഞ്ഞുങ്ങളെ ദെത്തെടുക്കേണ്ടത്. മത രാജ്യങ്ങളില്‍ അടിമകളെപ്പോ ലെ ജീവിക്കേണ്ടി വരുന്ന, ഇന്ത്യന്‍ വംശജരായ മത ന്യൂനപക്ഷങ്ങളെ, ആ, ദുസ്ഥിയില് നിന്ന് മോചിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയല്ലേ. അതിനാണ് പൗരത്വ ഭേദഗതി നിയമം. അത് നടപ്പിലാക്കുകയെന്നത് ജനാധിപത്യ പ്രക്രിയയുടെ ഉത്തരവാദിത്വവും.അതിവിടെ നടപ്പിലാക്കുന്നു, അത്രയേയുള്ളൂ.
വോട്ട് ലക്ഷ്യമിട്ടു ചില മതസ്ഥരെ പ്രീണിപ്പിക്കാന്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്നു നിടപാടുള്ള കേരളത്തി ലെ ഭരണഘടന വിദഗ്ദ്ധര്‍ മനസ്സിലാക്കേണ്ടത്, ഭരണഘട യുടെ, അനുച്ചേദം 256 അനുസരിച്ചു പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്ദ്ദേ ശിക്കാന് കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്, അതനുസ രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുമുണ്ട്. ഇല്ലെങ്കില്‍ അതിനുള്ള മറുമരുന്ന് ഭരണഘടനയില്‍ തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: