ബാഗ്ദാദ്: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇറാഖ് പാസ്സാക്കി. പുതിയ നിയമപ്രകാരം ഇറാഖിലെ സ്വവര്‍ഗാനുരാഗ പങ്കാളികള്‍ പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ട്രാന്‍സ്ജന്‍ഡറുകളും ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവനുഭവിക്കണം.
രാജ്യത്തിന്റെ മതവികാരങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലുള്ളവയാണ് സ്വവര്‍ഗാനുരാഗമെന്ന് പറഞ്ഞാണ് ബില്‍ പാസാക്കിത്. ലൈംഗിക വൈകൃതങ്ങളെ ചെറുക്കാനും അതിന് എതിരേ പൊരുതാനും പുതിയ നിയമം പ്രധാന പങ്കുവഹിക്കുമെന്നും സാമൂഹികമൂല്യങ്ങള്‍ക്കും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരായ ചെറു നീക്കങ്ങളെ ഈ നിയമം തടയുമെന്നുമാണ് ഇറാഖ് എംപി നിയമത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാര്‍ നിയമപ്രകാരം കുറ്റക്കാരാണ്.
സ്വവര്‍ഗാനുരാഗമോ ലൈംഗികത്തൊഴിലോ പ്രോത്സാഹിപ്പിക്കുന്നവര്‍, മനഃപൂര്‍വം സ്ത്രീകളായി പെരുമാറുന്ന പുരുഷന്മാര്, പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് അടക്കമുള്ളവയ്ക്കെല്ലാം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. 1980കളില്‍ വന്ന ഈ ബില്ലിന്റെ പഴയപ്പതിപ്പില് സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷയാണ് പരിഗണിച്ചിരുന്നത്. പക്ഷെ അന്ന് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അത് നടപ്പായില്ല.
ഇത്തരം നിയമങ്ങള്‍ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലെയുള്ള കടന്നുകയറ്റമാണെന്നാണ് യുഎസ് പ്രതികരിച്ചു. ഇറാഖില്‍ ക്വീര്‍ സമൂഹം പലപ്പോഴും വേട്ടയാടപ്പെടുന്നു. ഇത്തരം നിയമങ്ങള്‍ ഇറാഖിന്റെ വിദേശ സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും അന്താരാഷ്ട്ര വിനിമയത്തിനും തടസ്സമാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നിയമത്തെ അത്യന്തം അപകടകരവും ആശങ്കാജനകവുമാണെന്നാണ് യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് കാമറൂണ്‍ വിശേഷിപ്പിച്ചത്.
പുതിയ നിയമം നടപ്പിലാക്കുന്നത് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയുടെ യുഎസ് സന്ദര്‍ശനത്തെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ സ്വവര്‍ഗാനുരാഗം ചര്‍ച്ചയാകാതിരിക്കാനായിരുന്നു ഇത്. സന്ദര്‍ശനം ഈ മാസമാദ്യം നടന്നതോടെയാണ് ഇപ്പോള്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. മറ്റൊരു ശക്തിയെയും രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുകയില്ലെന്ന് ഇറാഖിലെ ജനപ്രതിനിധിയായ നൂറി അല്‍ മാലിക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: