കാലടി: ഇരട്ടകളുടെ ഒത്തുചേരലിന് വേദിയായി എറണാകുളം കാലടിയിലെ സായി ശങ്കര ശാന്തി കേന്ദ്ര. 48 ജോടി ഇരട്ടകളാണ് ഇവിടെ ഒത്തുകൂടിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുതിര്‍ന്നവരും ചെറിയ കുട്ടികളും വരെ ഇരട്ടകളിലുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഒത്തുകൂടിയവര്‍ പിന്നീട് ‘ഇരട്ടകളുടെ നാട്’ എന്ന വാട്സാപ് കട്ടായ്മ രൂപീകരിച്ചു. അങ്ങിനെ അത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 48 ഇരട്ടകളോളമായി.
എല്ലാവര്ക്കും പരസ്പരം കാണണമെന്നായപ്പോഴാണ് കാലടി സായി ശങ്കര ശാന്തി കേന്ദ്ര അതിന് വേദിയായി. സായി ശങ്കര ശാന്തി കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഴിഞ്ഞത് ഏറെ ചാരിതാര്‍ത്ഥ്യമെന്ന് ഇരട്ടകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: