ന്യൂദല്‍ഹി: കര്‍ണാടകയിലെ ചാമരാജനഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ ഏപ്രില്‍ 29ന് റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസി) നിര്‍ദേശം. ചാമരാജനഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഇന്‍ഡിഗനട്ട ഗ്രാമത്തിലെ 146ാം നമ്പര്‍ പോളിങ് ബൂത്ത് വോട്ടെടുപ്പ് ബഹിഷ്കരിച്ച ഒരു കൂട്ടം ഗ്രാമവാസികള്‍ ആക്രമിച്ച് നശിപ്പിച്ചതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചത്.
കര്‍ണാടകയിലെ 28ല്‍ 14 സീറ്റുകളിലേക്കും വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെയാണിത്. എല്ലാ ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്ത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58 (2), 58 എ (2) വകുപ്പുകള്‍ പ്രകാരമാണ് ഏപ്രില്‍ 26ന് പോളിംഗ് സ്റ്റേഷന് 146ല്‍ നടത്തിയ വോട്ടെടുപ്പ് അസാധുവായി എന്ന് ഇസി പ്രഖ്യാപിച്ചത്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുവരെയാകും തൊരഞ്ഞെടുപ്പ് നടക്കുക.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 88 നിയോജക മണ്ഡലങ്ങളില്‍ ഒരേസമയം നടന്ന പോളിംഗില്‍ വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ ഏകദേശം 60.96 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇസി അറിയിച്ചു. രണ്ടാം ഘട്ടം അവസാനിച്ചതോടെ, 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള 14 സംസ്ഥാനങ്ങളില്‍/യുടികളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. മൂന്നാം ഘട്ടം മെയ് ഏഴിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് 12 സംസ്ഥാനങ്ങള്‍/യുടികളിലെ 94 മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് സാക്ഷ്യം വഹിക്കും. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: