ന്യൂദല്‍ഹി: ഹോര്‍ലിക്സിലെയും ബൂസ്റ്റിലെയും ആരോഗ്യ പാനീയമെന്ന ലേബല്‍ ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ (എച്ച്യുഎല്) നീക്കി. പുതിയ ഭക്ഷ്യസുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണിത്. ഇനി മുതല്‍ ഇവ ഫങ്ഷണല്‍ ന്യൂട്രീഷണല്‍ ഡ്രിങ്ക് വിഭാഗത്തലായിരിക്കും.
ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം- എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ബോണ്‍വിറ്റയെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്ന് നീക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ബോണ്‍വിറ്റയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അനുവദിച്ചിരിക്കുന്നതിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
പാല് ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: