സുരേഷ് ഗോപിയോട് ബാങ്കിലെ ജപ്തി നടപടികള്‍ നേരിടുന്നതിനെക്കുറിച്ച് പറയാന്‍ വന്നതാണ് ഈ ഉമ്മ. “കൊറോണ കാരണം കടമെടുത്ത തുക കൃത്യമായി തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. തിരിച്ചടവിന് കാലതാമസവും വന്നിട്ടുണ്ട്. ഇപ്പൊ ഒരു പാട് വീടുകളില്‍ കുടിയറക്ക്…അങ്ങിനെ പ്രശ്നങ്ങള്‍ നടക്കുന്നു. ഇതൊക്കെ സാറിന്റെ ശ്രദ്ധേല് പെട്ടിട്ട്ണ്ടാവും.” ഉമ്മ പറഞ്ഞതത്രയും കേട്ട് നിന്ന സുരേഷ് ഗോപി തിരിച്ച് ചോദിച്ചു:”ഇതില് എത്ര ജപ്തിയാ ഞാന്‍ ഒഴിവാക്കിക്കൊടുത്തിട്ടുള്ളതെന്ന് അറിയാമോ?”.
ഇതിന് ഉമ്മയുടെ ഭാഗത്ത് നിന്ന് വന്ന മറുപടി സുരേഷ് ഗോപിയെപ്പോലും ഞെട്ടിച്ചു കളഞ്ഞു. “സാറേ എന്റെ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്. എന്റെ മകള്‍ക്ക് വേണ്ടി തന്നതാണ്. ഈ സഹായം ഞാന്‍ മറന്നിട്ടില്ല. അതുകൊണ്ടാ ഞാന്‍ സാറിന്റെ അടുത്ത് വീണ്ടും വന്നത്” താന്‍ പണ്ട് ചെയ്ത് കൊടുത്ത ഈ സഹായം സുരേഷ് ഗോപിയ്‌ക്ക് പോലും ഓര്‍മ്മയില്ല.
മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്ത് കുടിയൊഴിപ്പിക്കല്‍ പ്രശ്നം കേള്‍ക്കാന്‍ വന്നതായിരുന്നു സുരേഷ് ഗോപി. അതിനിടയിലാണ് ജപ്തിപ്രശ്നങ്ങള്‍ പറയാന്‍ ഈ ഉമ്മ എത്തിയത്. “ഞാന്‍ ഈ പ്രശ്നം രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സമയം അനുവദിച്ചു കിട്ടാത്തതിനാല്‍ എഴുതിക്കൊടുത്തു. അതിനിടെ അവര്‍ എടുത്തുകൊണ്ടു പോയില്ലേ 4000 കോടി. “- ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞു.
“കുടിയിറക്കപ്പെടാണ് പാവങ്ങള്. സര്‍ഫാസി നിയമാണ്.”- ഉമ്മ പറഞ്ഞു. “ചോരയൂറ്റിക്കുടിക്കരുത് ബാങ്കുകള്‍.ഒരു മുദ്ര ലോണ്‍ ചോദിച്ച് ചെന്നവര്‍ക്ക് ബാങ്കുകള്‍ കൊടുത്തില്ല. പോയി മോദീടെ അടുത്ത് ചോദിക്ക് എന്നാണ് ബാങ്കുകള്‍ പറഞ്ഞത്”- സുരേഷ് ഗോപി പറഞ്ഞു. “എന്തായാലും സാറ് ഇക്കാര്യം പരിഹരിക്കണം.”- ഉമ്മ പറഞ്ഞു. ആ ഗ്രാമത്തില്‍ ഒട്ടേറെപ്പേരുടെ പരാതി ക്ഷമയോടെ സുരേഷ് ഗോപി കേട്ടു. “കൊറച്ച് കാലയളവ് നീട്ടിക്കൊടുത്താ മതി…ജനങ്ങള്‍ക്ക് സാവകാശം കിട്ട്യാ തിരിച്ചടച്ചോളും.”- ആ ഉമ്മ പറഞ്ഞു. “നോക്കട്ടെ”- സുരേഷ് ഗോപിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: