ആലപ്പുഴ: കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരുകൂട്ടരും പ്രീണനം നടത്തുന്നു. മോദി രാജ്യം ഭരിക്കുന്നിടത്തോളം പോപ്പുലർ ഫ്രണ്ടിനെ കേരളത്തിന്റെ മണ്ണിൽ കാല് കുത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
നരേന്ദ്ര മോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. എല്ലാ സർവേകളും പറയുന്നു കേരളം മുഴുവൻ നരേന്ദ്ര മോദിയോട് ഒപ്പം ചേർന്ന് മുന്നേറാൻ ഒരുങ്ങുന്നുവെന്ന്. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാൻ മുന്നേറാൻ തയ്യാറാണ്. ശോഭാ സുരേന്ദ്രൻ ഈ തെരെഞ്ഞെടുപ്പിൽ വിജയിക്കും എംപിയാകും. ഇനി വരുന്നത് ബിജെപിയുടെ നാളുകളെന്ന് അമിത് ഷാ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. സാങ്കേതിക , ഡിജിറ്റൽ രംഗങ്ങളിൽ ഭാരതത്തെ ഒന്നാമത് ആക്കാനുള്ള തിരഞ്ഞെടുപ്പാണ്. കേരളത്തെ ഹിംസയുടെ പാതയിൽ നിന്നും മോചിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി മാറ്റുന്നതിന് സഹായിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. കാർഷികരംഗത്തും ഉത്പാദന രംഗത്തും സാങ്കേതികരംഗത്തും ഭാരതത്തെ ഒന്നാമതാക്കും.
കാപട്യത്തിന്റെ ആളുകളാണ് ഇൻഡി സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോൺഗ്രസും കേരളത്തിൽ തമ്മിലടിക്കുകയാണ്. എന്നാൽ ദൽഹിയിൽ ഇരുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമർശിച്ചു.
ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.അമ്പലപ്പുഴ, വെങ്കിടാചലപതി, മണ്ണാറശാല ക്ഷേത്രങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മലയാളത്തിൽ സംസാരിക്കാൻ കഴിയാത്തതിൽ ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
കേരളത്തിൽ മൂന്ന് മുന്നണികളുണ്ട്. ലോകത്ത് കമ്മ്യൂണിസം അവസാനിച്ചു, രാജ്യത്തും അവസാനിച്ചു കൊണ്ടിരിക്കുന്നു. കോൺഗ്രസ് രാജ്യത്ത് അസ്തമിച്ചിരിക്കുന്നു. കേരളത്തിനും രാജ്യത്തിനും സുരക്ഷ ഒരുക്കി, വികസനം കൊണ്ടുവരാൻ മോദിക്കേ സാധിക്കൂ. മോദിക്ക് മൂന്നാം തവണയും അധികാരം നൽകിയാൽ കയർ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കും.
കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച കമ്മ്യൂണിസ്സുകാർ സഹകരണ മേഖലയെ തകർത്തു. ഇഡി കരുവന്നൂരിൽ അന്വേഷണം നടത്തുകയാണ്. എല്ലാ നിക്ഷേപകർക്കും പണം മടക്കി കൊടുക്കും. സഹകരണ മേഖലയിലെ എല്ലാ കുഴപ്പക്കാരെയും ശിക്ഷിക്കും. ആണവ നിലയങ്ങളെ എതിർക്കുന്ന കമ്മ്യൂണിസ്റ്റുകാർ കരിമണൽ ഖനനത്തെ പിന്തുണക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും ഓഫീസിനും എതിരെ അഴിമതി ആരോപണം വന്നപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല. അഴിമതിയെ കോൺഗ്രസും കമ്യൂണിസ്റ്റും പിന്തുണക്കുന്നു എന്നും അമിത് ഷാ ആരോപിച്ചു.
Speaking to a massive crowd in Alappuzha Lok Sabha Constituency, Kerala, which is raring to form Modi 3.0.
നരേന്ദ്രമോദി 3.0 നായി കാത്തിരിക്കുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ജനസാഗരത്തെ അഭിസംബോധന ചെയ്യുന്നു. https://t.co/mmL2PWMugE
— Amit Shah (Modi Ka Parivar) (@AmitShah) April 24, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: