തിരുവനന്തപുരം:ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിനായി ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ തയാറാക്കിയ ആറ്റിങ്ങലിന്റെ വികസനരേഖ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരന് നൽകി പ്രകാശനം ചെയ്തു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്.
അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ പടർന്ന് കിടക്കുന്ന മണ്ഡലത്തിന് വേണ്ടി വിവിധതലങ്ങളിലുള്ള വികസന പദ്ധതികളാണ് കരട് രേഖയിൽ പരാമർശിക്കുന്നത്. ഒരു മണ്ഡലത്തിനായി ഒരു സങ്കൽപ്പ പത്രമെന്നത് സന്തോഷം നൽകുന്ന കാര്യമെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന എംപിയല്ല ഭരണപക്ഷത്തിരിക്കുന്ന എംപിയേയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കടലും കായലും വനവും ചേരുന്ന മണ്ഡലത്തിന്റെ സ്വഭാവ സവിശേഷതകൾ ആഴത്തിൽ ഉൾക്കൊള്ളുന്ന വികസനരേഖ, വിവിധ തലത്തിലുള്ളവരുമായി കൂടിയാലോചിച്ച് തയാറാക്കിയതെന്ന് വി.മുരളീധരൻ പറഞ്ഞു. റോഡ് വികസനം, റെയില്‍വികസനം, കുടിവെള്ളം, ആരോഗ്യമേഖല, കാര്‍ഷിക മേഖല, വിദ്യാഭ്യാസം – തൊഴില്‍, വ്യാപാരി–വ്യവസായ മേഖല, യുവജനക്ഷേമം– കായികം, വിനോദസഞ്ചാരം– പരിസ്ഥിതിസംരക്ഷണം തുടങ്ങി വിവിധ തലക്കെട്ടുകളിലുള്ള നിർദേശങ്ങളും കേന്ദ്രമന്ത്രി വിശദീകരിച്ചു.
വികസന രേഖയിലെ പ്രധാന നിർദേശങ്ങൾ
1. വിഴിഞ്ഞം-നാവായിക്കുളം, നാവായിക്കുളം-തേക്കട, തേക്കട-വിഴിഞ്ഞം, തേക്കട-മംഗലപുരം ഔട്ടര്‍ റിംഗ് റോഡും പൂര്‍ണ്ണമായും കേന്ദ്രഫണ്ടുപയോഗിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കും.
2. നിര്‍ദ്ദിഷ്ട തിരുവനന്തപുരം മെട്രോ പദ്ധതി ഒന്നാം ഘട്ടത്തില്‍തന്നെ മംഗലപുരംവരെയാക്കാര് ശ്രമിക്കും. ആറ്റിങ്ങല്‍ – നെടുമങ്ങാട് വരെ നീട്ടുന്നതിനുള്ള നടപടി സ്വീകരിക്കും.
3. എല്ലാ ട്രെയിനുകള്‍ക്കും വര്‍ക്കലയില്‍ സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ ഇടപെടും.
4. കോവളം-തിരുവനന്തപുരം-കാട്ടാക്കട-കോട്ടൂര്‍-വിതുര-തെങ്കാശി- അംബാസമുദ്രം ദേശീയപാത
5. തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കടല്‍വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്തുന്നതിനുള്ള സാധ്യതകള്‍ പഠിക്കും.
6. വാമനപുരം നദീ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിച്ച് സമഗ്ര നദീതട പാക്കേജിനായി പരിശ്രമിക്കും.
7. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിക്കുന്ന AIIMS തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കും.
8. മലയോര മെഡിക്കല്‍ കോളേജിന് അനുമതി തേടും.
9. കോക്കനട്ട് ഡവലപമെന്റ് ബോര്‍ഡിന്റെയും കയര്‍ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മൂല്യവര്‍ധിത ഉല്പാദനം, വിപണനം എന്നിവ ഉറപ്പാക്കും .
10. മലയോര മേഖലയിലെ റബ്ബര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി റബ്ബര്‍ പാര്‍ക്ക് സ്ഥാപിക്കും.
11. പട്ടികജാതി വിഭാഗത്തിന് തൊഴില്‍ ഉറപ്പാക്കാന്‍ പ്രത്യേക തൊഴില്‍മേളകള്‍ സംഘടിപ്പിക്കും.
12. കശുവണ്ടി വ്യവസായ പുന:രുദ്ധാരണത്തിനായി പ്രത്യേക പാക്കേജ്
13. തിരുവനന്തപുരം ജില്ലയില്‍ പരിഗണനയിലുള്ള പുതിയ വിമാനത്താവളം നാവായിക്കുളത്ത് സ്ഥാപിക്കുന്നതിന് മുന്‍ഗണന.
14. വര്‍ക്കല ഒരു പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്പെഷ്യൽ പർപ്പസ് വെഹിക്കിൽ രൂപീകരിച്ച് പദ്ധതി നടപ്പാക്കും
15. കൈത്തറിയധിഷ്ഠിത തൊഴില്‍ പുനരുദ്ധരിക്കുന്നതിന് കേന്ദ്രടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ അഴൂരില്‍ കൈത്തറി പാര്‍ക്ക്.
16. പ്രവാസി ക്ഷേമത്തിന് ഹെൽപ്പ് ഡെസ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: