രാജ്യത്തുടനീളം ശരിയത്ത് നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്തെ വഞ്ചിച്ചു, വീണ്ടും വ്യാജ പ്രകടനപത്രികയുമായി വന്നിരിക്കുന്നു- അംറോഹയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
‘നിങ്ങള്‍ പറയൂ, ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയാണോ അതോ ശരിയത്ത് ആണോ ഈ രാജ്യത്തിനു വേണ്ടത്് ?’ ‘നിങ്ങളുടെ സ്വത്ത് കൊള്ളയടിക്കാന്‍ കോണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ട്ടിയെയും അനുവദിക്കണോ?’ അദ്ദേഹം ചോദിച്ചു.
ഈ നാണംകെട്ടവരുടെ അവസ്ഥ നോക്കൂ, ഒരു വശത്ത് അവര്‍ നിങ്ങളുടെ സ്വത്തില്‍ കണ്ണും നട്ടിരിക്കുന്നു. മറുവശത്ത് മാഫിയകളെയും ക്രിമിനലുകളെയും പ്രോല്‍സാഹിപ്പിക്കുന്നു.
2006ല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലിംകള്ക്കാണ് ആദ്യ അവകാശം എന്ന പരാമര്‍ശം നടത്തി. ദലിതര്‍, പിന്നോക്കക്കാര്‍, ദരിദ്രര്‍, കര്‍ഷകര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ പിന്നെ എവിടെ പോകുമെന്ന് യോഗി ആദിത്യനാഥ് ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: