ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത് 234 പേര്. 1951 മുതല്‍ 2019 വരെയുള്ള കണക്കാണിത്. ആകെ മത്സരിച്ച സ്വതന്ത്രര്‍ 48,103. അതില്‍ 47,163 പേര്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ദേശീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുന്ന പത്തു പേരില്‍ മൂന്ന് പേര് ലോക്സഭയിലേക്ക് പോവുമ്പോള്‍ സ്വതന്ത്രരായി മത്സരിക്കുന്ന ഇരുന്നൂറില്‍ ഒരാള്‍ മാത്രമാണ് സഭയിലെത്തുന്നതെന്നാണ് നിലവിലെ കണക്ക്.
1951 ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി 1217 പേര് മത്സരിച്ചപ്പോള്‍ 533 പേരാണ് സ്വതന്ത്രരായി മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള 418 പേരും 37 സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പില്‍ ദേശീയപാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി 1454 പേരും സ്വതന്ത്രരായി 3461 പേരുമാണ് മത്സരത്തിനിറങ്ങിയത്. ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള 397 പേര് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാല് സ്വതന്ത്രര്‍ മാത്രമാണ് ജയിച്ചത്.
1957ലെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മത്സരിച്ച 481 പേരില്‍ 42 പേര് അന്ന് വിജയിച്ച് സഭയിലെത്തി. 1991ല്‍ 5546 പേര് സ്വതന്ത്രരായി മത്സരിച്ചപ്പോള്‍ ഒരാള്‍ക്കു മാത്രമാണ് വിജയിക്കാനായത്. ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ മത്സരിച്ചത് 1996ലാണ്, 10636 പേര്. അന്ന് ജയിച്ചത് ഒന്‍പത് പേരാണ്. 1989ല്‍ 12 പേര് തെരഞ്ഞെടുക്കപ്പെട്ടശേഷം പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നും വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിയിട്ടില്ല. 1998ലും 99ലും ആറു പേര് വീതവും 2004ല്‍ അഞ്ചും 2009ല്‍ ഒന്‍പതും 2014ല്‍ മൂന്നും സ്വതന്ത്രരാണ് സഭയിലെത്തിയത്.
1951 മുതലിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നും ആകെ 23,739 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതിര് 7185 പേരാണ് വിജയിച്ചത്. 1951നും 1996നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയപാര്‍ട്ടി പ്രതിനിധികളായി മത്സരിച്ച 400 ലധികം പേരാണ് വിജയിച്ചത്. 1980ലാണ് ദേശീയ പാര്‍ട്ടികളില്‍ നിന്നും ഏറ്റവും കൂടുതര്‍ പേര് തെരഞ്ഞെടുക്കപ്പെട്ടത്, 485 പേര്. എന്നാല്‍ 1998നുശേഷം ദേശീയ പാര്‍ട്ടികളില്‍ നിന്നും സഭയിലെത്തുന്നവരുടെ എണ്ണം 400 കടന്നിട്ടില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,923 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായപ്പോള്‍ അതില്‍ 3449 പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1458 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒന്നാംഘട്ടമായ ഫെബ്രുവരി 19ന് 889 സ്വതന്ത്ര സ്ഥാനണ്ടാര്ത്ഥികള് മത്സരിച്ചപ്പോള്‍ രണ്ടാംഘട്ടമായ ഏപ്രില്‍ 26ന് 569 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടാവുക. രണ്ട് ഘട്ടങ്ങളിലുമായി ആകെ 2,823 സ്ഥാനണ്ടണ്ടാര്ത്ഥികള് ജനവിധി തേടുമ്പോള്‍ അതില്‍ പകുതിയിലധികംപേരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: