മോദി ജലോറില്പറഞ്ഞത്
കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും കണ്ണുവയ്ക്കുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ സ്വത്തുക്കളിലും വരുമാനത്തിലുമാണ്. അവര്‍ അധികാരത്തിലെത്തിയാല്‍ ഓരോരുത്തര്‍ക്കും എത്ര സ്വത്തുïെന്നും ഓരോരുത്തരും എത്ര സമ്പാദിക്കുന്നുïെന്നും അന്വേഷിക്കുമെന്നാണ് പറയുന്നത്. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും താലിമാലയുï്. അതില്‍ പോലും കണ്ണുവെച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. മുസ്ലീങ്ങള്‍ക്കാണ് രാജ്യത്തിന്റെ സമ്പത്തില്‍ പ്രഥമ അവകാശം എന്നാണ് അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം അവര്‍ രാജ്യത്തിന്റെ സമ്പത്ത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നല്ലേ. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കാന്‍ തയാറാകുമോ. രാജ്യത്തിന്റെ സമ്പത്തില്‍ പ്രഥമ അവകാശം മുസ്ലീങ്ങള്‍ക്കാണ് എന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞത്. സഹോദരീ സഹോദരന്മാരേ, അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും ഈ അര്‍ബന്‍ നക്സലുകള്‍ വെറുതെവിടില്ല.
ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കാന്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നതിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ അലിഗഡില്‍ നടത്തിയ പ്രസംഗത്തിലാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് നിരത്തിയത്.
മുസ്ലീംജനതയ്ക്കൊപ്പമാണ് ബിജെപി സര്‍ക്കാര്‍ നിലകൊണ്ടത്. മുസ്ലീം പെണ്‍കുട്ടികളുടെ കണ്ണുനീരു തുടച്ചത് ബിജെപി സര്‍ക്കാരാണ്, മോദി പറഞ്ഞു. നേരത്തെ ഹജ്ജ് ക്വാട്ട കുറവായതിനാല്‍ കൈക്കൂലി കൊടുത്തും മറ്റും ഹജ്ജിന് പോകേണ്ട ഗതികേടായിരുന്നു രാജ്യത്തെ മുസ്ലീം പൗരന്മാര് നേരിട്ടിരുന്നത്. സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവര്‍ക്ക് മാത്രം ഹജ്ജിനുപോകാന്‍ കഴിയുന്നതായിരുന്നു അവസ്ഥ. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഭാരതത്തിലെ മുസ്ലീം സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കുമുള്ള ഹജ്ജ് ക്വാട്ട ഉയര്‍ത്തണമെന്ന് സൗദിഅറേബ്യയിലെ രാജാവിനോട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി വലിയ മാറ്റമുണ്ടായി. ഹജ്ജ് ക്വാട്ട ഉയര്‍ത്തിയെന്ന് മാത്രമല്ല, വിസ ചട്ടങ്ങള്‍ ലളിതമാക്കുകയും ചെയ്തു. നേരത്തെ മുസ്ലീം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ സാധിക്കില്ലായിരുന്നു. എന്നാലിന്ന് മെഹറം ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കും. അതിനാല്‍, ഹജ്ജിന് പോകണമെന്ന മോഹം സാക്ഷാത്കരിച്ച ആയിരക്കണക്കിന് മുസ്ലീം സഹോദരിമാരുടെ അനുഗ്രഹം തന്നോടൊപ്പമുണ്ട്.
പ്രീണനരാഷ്ട്രീയം കളിച്ചെന്നല്ലാതെ കോണ്‍ഗ്രസും എസ്പിയും അടക്കമുള്ള പാര്‍ട്ടികള്‍ മുസ്ലീങ്ങളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പസ്മന്ദാ മുസ്ലീങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ബിജെപി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിച്ചവരാണ് മറ്റ് പാര്‍ട്ടിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുത്തലാഖ് കാരണം അനവധി മുസ്ലീം പെണ്മക്കളുടെ ജീവിതം ദുരിതപൂര്‍ണമായി. ഇത്തരത്തില്‍ ജീവിതം നശിപ്പിക്കപ്പെടുന്നവരുടെ മാതാവും പിതാവും സഹോദരനുമൊക്കെ പ്രതിസന്ധിയിലായി. ഇന്ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് അവരുടെ ജീവിതത്തിന് സുരക്ഷയൊരുക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ തവണ അലിഗഡില്‍ വന്നപ്പോള്‍ കോണ്‍ഗ്രസും എസ്പിയും പുലര്‍ത്തിവരുന്ന സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങള്‍ വളരെ ശക്തമായ പൂട്ടാണ് ആ ഫാക്ടറികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതിന്റെ താക്കോല്‍ കണ്ടെത്താന്‍ ഇതുവരെയും കോണ്‍ഗ്രസിനും എസ്പിക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ച രാജസ്ഥാനിലെ ജലോറില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം എടുത്താണ് അനാവശ്യവിവാദമുണ്ടാക്കാന് കോണ്‍ഗ്രസും മറ്റുപ്രതിപക്ഷപാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: