വാഷിങ്ടണ്‍: പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് സഹായങ്ങള്‍ നല്കുന്ന നാല് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ചൈനീസ് കമ്പനികളായ സിയാന് ലോംഗ്ഡെ ടെക്നോളജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ്, ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്സ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി ലിമിറ്റഡ്, ഗ്രാന്‍പെക്റ്റ് കമ്പനി ലിമിറ്റഡ്, ബെലാറസ് ആസ്ഥാനമാ മിന്‍സ്ക് വീല്‍ ട്രാക്ടര്‍ പ്ലാന്റ് എന്നിവയ്ക്കാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്.
യുഎസ് വിദേശകാര്യ വകുപ്പിന്റെ പ്രസ്താവനയനുസരിച്ച് ഈ കമ്പനികള്‍ പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് മിസൈല്‍ അനുബന്ധ വസ്തുക്കള്‍ നല്‍കിയതായി കണ്ടെത്തി. അതിനാല്‍ അവയെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 13382 പ്രകാരം ഉപരോധിക്കുന്നുവെന്നും യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. നശീകരണ ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ വ്യാപിപ്പിക്കുകയൊ അവയെ പിന്തുണയ്ക്കുകയോ ചെയ്യുന്നവരുടെ ഇടപാടുകള്‍ മരവിപ്പിക്കാനും അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിയമമാണ് 2005ല്‍ യുഎസ് പ്രസിഡന്റ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 13382.
പ്രതികരിക്കാൻ ഇവിടെ എഴുതുക: