തിരുവനന്തപുരം : ബെംഗളൂരുവിലുള്ള വോട്ടർമാർക്ക് കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കി കെഎസ്ആർടിസി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഏപ്രിൽ 20 മുതൽ 30 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഏപ്രിൽ 20 മുതൽ 30 വരെ കേരളത്തിലേക്കുള്ള അധിക സർവീസുകൾ:
- 07.46 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ ഡീലക്സ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
- 08.16 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
- 09.15 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
- 06.45 PM ബെംഗളൂരു – എറണാകുളം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
- 07.30 PM ബെംഗളൂരു – എറണാകുളം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
- 06.10 PM ബെംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
- 07.15 PM ബെംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
- 09.45 PM ബെംഗളൂരു – കണ്ണൂർ (സൂപ്പർ ഡീലക്സ്) – ഇരിട്ടി വഴി
- 10.30 PM ബെംഗളൂരു – കണ്ണൂർ (സൂപ്പർ ഡീലക്സ്) – ഇരിട്ടി വഴി
- 08.45 PM ബെംഗളൂരു – മലപ്പുറം ബെംഗൂരു – കണ്ണൂർ (സൂപ്പർ ഡീലക്സ്) – മൈസൂർ, കുട്ട വഴി
ഏപ്രിൽ 20 മുതൽ 28 വരെ കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ:
- 09.15 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട വഴി
- 10.30 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട വഴി
- 08.45 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ എക്സ്പ്രസ്) – മാനന്തവാടി, കുട്ട വഴി
- 06.35 PM എറണാകുളം – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
- 07.05 PM എറണാകുളം – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
- 06.10 PM കോട്ടയം – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
- 07.10 PM കോട്ടയം – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
- 10.10 PM കണ്ണൂർ – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – ഇരിട്ടി വഴി
- 09.50 PM കണ്ണൂർ – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – ഇരിട്ടി വഴി
- 08.00 PM മലപ്പുറം – ബെംഗളൂരു (സൂപ്പർ ഡീലക്സ്) – കുട്ട, മൈസൂർ വഴി
അധിക സർവീസുകൾ നടത്തേണ്ടത് യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയും കോർപ്പറേഷന്റെ വരുമാന വർധനയും സാധ്യതയും മുൻനിർത്തി മാത്രമായിരിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യൂണിറ്റ് ഓഫിസർമാർ ഓരോ ദിവസവും ബെംഗളൂരു ഐസിയുമായി സർവീസ് നടത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ആശയവിനിമയം നടത്തണം. അധിക സർവീസുകൾക്കെല്ലാം ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം. എൻഡ് ടു എൻഡ് ഫ്ലക്സി നിരക്ക് ഏർപ്പെടുത്തുന്നതിനും യൂണിറ്റ് ഓഫിസർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: