ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും യാതൊരു മൃദുസമീപനവും ഇല്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം കള്ളമാണ്.. അഴിമതി തുടച്ച് നീക്കണമെങ്കില്‍ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. പ്രധാനമന്ത്രിക്കാണെങ്കില്‍ പോലും ഇഡിയെ തടസ്സപ്പെടുത്താന്‍ അധികാരമില്ല. ഇഡി കേസുകളില്‍ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ 3 ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാള്‍ കാര്യക്ഷമമായി ഇഡി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
കരുവന്നൂര്‍ അടക്കം സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ശക്തമായ അന്വേഷണം നടക്കും. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് എങ്ങനെ ഇടപെടാനാകുമെന്ന് താന്‍ നിയമോപദേശം തേടിയിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞു. സാധാരണ മനുഷ്യര്‍ക്ക് നേരെയുള്ള കുറ്റകൃത്യമായത് കൊണ്ടാണ് ഈ വിഷയം ഞാന്‍ ഉയര്‍ത്തിയത് പലവിധ ആവശ്യങ്ങള്‍ക്കായി പാവങ്ങള്‍! ബാങ്കില്‍ സൂക്ഷിച്ച പണമാണത്. കര്‍ഷകരും തൊഴിലാളികളുമെല്ലാം കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണത്.
മുന്നൂറോളം സഹകരണ ബാങ്കുകള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരു ബാങ്കുമായി ബന്ധപ്പെട്ട 90 കോടി രൂപയുടെ സമ്പാദ്യം ഇഡി പിടിച്ചെടുത്തു. ഈ പണം ബാങ്കിലെ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനാണ് ശ്രമം. ഇതിനായി എന്തുചെയ്യാമെന്ന് നിയമോപദേശം തേടി. പണം തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം ഞങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ട്. എനിക്കിത് തെരഞ്ഞെടുപ്പ് വിഷയമല്ല, സധാരണ ജനങ്ങളുടെ ജീവിത പ്രശ്നമാണിത്.” പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കും. ദക്ഷിണേന്ത്യ ബാലികേറാമലയല്ല, ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും.ഒരു രൂപ ചിലവഴിക്കുമ്പോള്‍ 15 പൈസ മാത്രം പൊതുജനത്തിന്റെ കൈകളിലെത്തുന്ന കാലം കഴിഞ്ഞു.കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സൗജന്യമല്ല, ശാക്തീകരണമാണ് രാജ്യത്തിന് ആവശ്യം.
എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപിയെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞു. ഗോവയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയോടെ ബിജെപി കാലങ്ങളായി ഭരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ്. അവിടങ്ങളില്‍ വലിയ തോതിലുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയുണ്ട്. അവിടങ്ങളില്‍ പിന്തുണ നല്‍കാത്ത ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ കുറ്റപ്പെടുത്തുന്നില്ല, പകരം അവരെ കൂടി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മോദി പറഞ്ഞു.
ക്രിസ്ത്യന്‍ നേതാക്കളും ബിഷപ്പുമാരും വര്‍ഷത്തില്‍ അഞ്ചോ ആറോ വട്ടം തന്നെ സന്ദര്‍ശിക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഞങ്ങള്‍ ആശങ്കയിലാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നുണകളില്‍ മടുത്തു കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍. ഇരുകൂട്ടരും ക്രൈസ്തവരെ തമ്മിലടിപ്പിക്കുകയാണ്
.ഇപ്പോള്‍ കേരളത്തില്‍ ബൂത്തുകള്‍ മുതല്‍ ദേശീയ തലത്തില്‍ വരെ ക്രിസ്ത്യന്‍ നേതാക്കള്‍ ബിജെപിക്കുണ്ട്. ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. മാര്‍പ്പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി
.ഗള്‍ഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഗുണകരമാകുന്നത് കേരളത്തിലെ പ്രവാസികള്‍ക്കാണ്. നരേന്ദ്രമോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: