ചെന്നൈ: പോളിംഗ് ബൂത്തില്‍ ആള്‍ക്കൂട്ടവുമായി കയറിയ സൂപ്പര്‍ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ പരാതി. ഇരുന്നൂറിലധികം ആളുകളുമായി പോളിംഗ് ബൂത്തില്‍ കയറി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നാണ് പരാതി.
വെള്ളിയാഴ്ച ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോഴായിരുന്നു സംഭവം. വോട്ടു ചെയ്യാനായി താരം നീലാങ്കരയിലെ ബൂത്തിലെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. വോട്ടു ചെയ്യാനെത്തിയപ്പോള്‍ ഒപ്പം ആളെക്കൂട്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചത് ചട്ടലംഘനമാണെന്നാണ് പരാതി.
ഒരു സാമൂഹിക പ്രവര്ത്തകന് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.തമിഴനാട്ടിലെ 39 ലോകസഭാ മണ്ഡലങ്ങളിലും വെളളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: