തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് കാലത്ത് നമ്മള് കേട്ടത് തിരുവനന്തപുരം ബാഴ്സലോണ ഇരട്ട നഗരമാകാന്‍ പോകുന്നു എന്നാണ്. എന്നാല്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇരട്ട നഗരം പദ്ധതി യാഥാര്‍ത്ഥ്യമായില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. തിരുവനന്തപുരത്തിന്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഭാരത് ടെക്ക് ഫൗണ്ടേഷന് സംഘടിപ്പിച്ച പവര്‍ അപ്പ് തിരുവനന്തപുരം കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ആദ്യമായി തിരുവനന്തപുരത്ത് വരുന്നത് 2005 ലാണ്. തിരുവനന്തപുരത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു അത്. അന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത് എയിംസ് തിരുവനന്തപുരത്തിന് ലഭിക്കും എന്നായിരുന്നു. മറ്റൊരു കാര്യം മികവുറ്റ എയര്‍പോര്‍ട്ട്. മൂന്നാമത്തെ ആവശ്യം ഹൈക്കോടതി ബഞ്ച്.
https://www.facebook.com/panickar.sreejith/videos/1611026626315046/
രണ്ട് പതിറ്റാണ്ടായിട്ടും തിരുവനന്തപുരത്തെ ജനങ്ങളുടെ ഈ മൂന്ന് പ്രധാന ആവശ്യങ്ങളും നടപ്പിലായിട്ടില്ല. ജനങ്ങളുടെ വലിയ പ്രതീക്ഷയായിരുന്ന ഈ മൂന്ന് പദ്ധതികളും സഫലീകരിക്കാന്‍ നമ്മള് തെരഞ്ഞെടുത്ത എംപിമാരും എംഎല്‍എമാരും ചെറിയ പരിഗണനപോലും നല്‍കിയിരുന്നില്ല എന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.
സോഹോ കോര്പ്പറേഷന് സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒ ജി. വിജയരാഘവന്, മോട്ടിവേഷണല്‍ സ്പീക്കറും പാരാലിമ്പ്യന് അത്ലറ്റുമായ സിദ്ധാര്‍ത്ഥ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ടെക്നോപാര്‍ക്കിലെ എഞ്ചിനിയര്‍മാരായ മുരളികൃഷ്ണന്, സിദ്ധാര്‍ത്ഥ് നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: