ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദേശീയ അസംബ്ലിയിലേക്ക് ഈ മാസം 21ന് ഉപതെരഞ്ഞെടുപ്പ്. അഞ്ച് ദേശീയ അസംബ്ലി സീറ്റുകളിലും 16 പ്രവിശ്യാ അസംബ്ലി സീറ്റുകളിലുമായി 21 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 62.3 ലക്ഷം ബാലറ്റ് പേപ്പറുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറി.
അഞ്ച് ദേശീയ അസംബ്ലി സീറ്റുകളിലേക്ക് 47 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ആറ് ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഇതില്‍ ദേശീയ അസംബ്ലി 207ല്‍ അസീഫ ഭുട്ടോ സര്‍ദാരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 16 പ്രവിശ്യകളിലെ അസംബ്ലി സീറ്റുകളിലേക്ക് 190 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പഞ്ചാബില്‍ 12, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളില്‍ രണ്ട് വീതം സീറ്റുകളിലേക്കുമാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: