ടെല്‍ അവീവ്: രാജ്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് എങ്ങനെ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും ഇസ്രായേല്‍ താക്കിത് നല്കി. ഇറാന് കഴിഞ്ഞ ദിവസം അറബ് അല്‍ അറാംശെയിലെ ഇസ്രയേല്‍ സൈനികത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. അതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന.
ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബാര്‍ബോക്ക് എന്നിവര്‍ സംയമനം പാലിക്കണമെന്നും രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കരുതെന്നും നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇസ്രായേല്‍ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം ഇസ്രായേല്‍ സൈനികത്താവളത്തിനു നേരെ ആക്രമണം നടത്തിയ ഇറാന്റെ നടപടിയെ ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു. എന്നാല്‍ തുര്‍ക്കി, ഹമാസ് ഭീകരരും, അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവും ഇറാന്റെ നടപടിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും അടക്കം 48 രാജ്യങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. ഇറാന്റെ ആക്രമണം നിരപരാധികളുടെ ജീവന് അപകടത്തിലാക്കി, ജറുസലേമിലെ പുണ്യസ്ഥലങ്ങള്‍ക്ക് സമീപം വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ അയച്ചെന്നും അപലപിച്ചാണ് പ്രസ്താവന പുറത്തിറക്കിയത്. ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് സിറിയയിലെ ദമാസ്കസില്‍ ഇറാന്റെ നയതന്ത്ര കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന സംശയത്തിലാണ് ഇസ്രായേല്‍ സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ പിന്തുണയില്‍ ഹിസ്ബുള്ള ഭീകരരാണ് ആക്രമണം നടത്തിയത്. മുന്നൂറോളം മിസൈലുകളും ഡ്രോണുകളും ഇപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ 14 സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: