കല്പറ്റ: സുഗന്ധഗിരി മരംമുറി കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ എ. ഷജ്നയുടെ സസ്പെന്ഷന് മരവിപ്പിച്ചു. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. വിശദീകരണം തേടിയിട്ട് തുടര്‍നടപടി മതിയെന്നാണ് മന്ത്രി നിര്‍ദ്ദേശിച്ചത്.
മരം മുറിയില്‍ ഡിഎഫ്ഒയ്ക്ക് ജാഗ്രതകുറവ് ഉണ്ടായെന്നാണ് വനം വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു സസ്പന്‍ഡ് ചെയ്തത്.
ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
മരം മുറിയില്‍ വനംവകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഒമ്പത് പേര്‍ക്കെതിരെ ഇതിനകം നടപടി എടുത്തു. ബാക്കിയുള്ള വാച്ചര്‍മാര്‍, ബീറ്റ് ഓഫീസര്‍മാര്‍ക്കുമെതിരെ ഉടന്‍ നടപടിയുണ്ടാകും.
സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് ഭീഷണിയായിരുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ നൂറിലേറെ മരങ്ങള്‍ മുറിച്ചുകടത്തയെന്നതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: