ആലപ്പുഴ: വ്യാജപുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി വരി നില്ക്കുമ്പോള് കുഴഞ്ഞുവീഴുകയായിരുന്നു.
ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, മമിഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: