2030 ഓടെ മാലിന്യരഹിത ബഹിരാകാശ ദൗത്യങ്ങള്‍ മാത്രമായിരിക്കും ഇന്ത്യ നടത്തുകയെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് വ്യക്തമാക്കി. ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ സജീവമായി പങ്കുചേരും. ബംഗളൂരുവില്‍ നടന്ന 42-ാമത് ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ( ഐഎഡിസി ) വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ സീറോ ഓര്‍ബിറ്റല്‍ ഡെബ്രിസ് മിഷന്റെ ഭാഗമായി ഐഎസ്ആര്‍ഒ നിരവധി പഴയ ഉപഗ്രഹങ്ങളും പിഎസ്എല്‍വി റോക്കറ്റുകളുടെ നാലാം ഘട്ടവും ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഭാവിയില്‍ വിക്ഷേപിക്കാന്‍ സാധ്യതയുള്ള എല്ലാ ബഹിരാകാശ പേടകങ്ങളും അവയുടെ ഭ്രമണപഥത്തിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കുകയും അവശിഷ്ടങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യും.
2035-ഓടെ സ്വന്തം ബഹിരാകാശ നിലയം ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷന് ‘ സ്ഥാപിക്കും. ബഹിരാകാശത്ത് സുസ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: