ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ നയരൂപീകരണം സാദ്ധ്യമായതോടെ സ്റ്റാര്‍ട്ടപ്പുകള്‍ വര്‍ദ്ധിക്കുന്നു. ഐഎസ്ആര്‍ഒ മാത്രം കൈയാളിയിരുന്ന ഈ മേഖലയിലേക്ക് 200 സ്റ്റാര്‍ട്ടപ്പുകളാണ് പുതുതായി കടന്നുവരുന്നത് . റോക്കറ്റ്, ഉപഗ്രഹ നിര്‍മാണങ്ങളില്‍ വരെ ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം ഏറിയിട്ടുണ്ട്. ചന്ദ്രയാന്‍ മൂന്ന് പദ്ധതിയിലും സ്വകാര്യമേഖല പങ്കാളിത്തം വഹിച്ചിരുന്നു. ബഹിരാകാശരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. വിദേശ കമ്പനികളുമായി സഹകരിക്കുന്നതോടെ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ ലഭ്യതയും വര്‍ദ്ധിക്കും.
2020ലാണ് ബഹിരാകാശരംഗം പൊതു,സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തത. അതോടെ പകടമായ മാറ്റം കണ്ടു തുടങ്ങി്. ഈ മേഖലയുടെ വികസനത്തിന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍സ്പേസ്) നേതൃത്വം നല്കുന്നു. ഇന്ത്യ സ്വന്തം നിലയില്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട് ബഹിരാകാശ മേഖലയില്‍ വലിയ സാധ്യത ഇതു വഴി തുറന്നു കിട്ടും.
2040 ഓടെ ഇന്ത്യന്‍ ബഹിരാകാശ സമ്പദ് വ്യവസ്ഥ 4000 കോടി ഡോളറിലേക്ക് എത്തുമെന്നാണ് അന്തരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍തര്‍ ആര്‍തര്‍ ഡി ലിറ്റിലിന്റെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: