തൊഴില്‍ വകുപ്പിനുകീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ( k i l e) നടത്തുന്ന ഐഎഎസ് അക്കാദമിയില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഉള്‍പ്പെടെ 100 സീറ്റുകളിലാണ് പ്രവേശനം. ആധുനിക രീതിയില്‍ സജ്ജീകരിച്ച ക്ലാസുകളും ലൈബ്രറി, റീഡിങ് റൂമും തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ടെസ്റ്റ് സീരിയസ്, മെന്‍ഡിങ്, റൈറ്റിംഗ് സെഷന് എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്ന അക്കാദമി പ്രവര്‍ത്തനങ്ങളുമുണ്ട് . തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് 2,0000 രൂപയേ ഫീസുള്ളൂ. അല്ലാത്ത തൊഴിലാളികളുടെ മക്കളില്‍ നിന്ന് 25000 രൂപ ഈടാക്കും. ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ 50000 രൂപ നല്‍കണം. ജനറല്‍ വിഭാഗങ്ങള്‍ക്ക് 20 സീറ്റ് നീക്കിവെച്ചിട്ടുണ്ട്. ബാക്കി തൊഴിലാളികളുടെ മക്കള്‍ക്കാണ്. നൂറ് അപേക്ഷകരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പ്രവേശന പരീക്ഷ നടത്തിയാവും അഡ്മിഷന്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ക്ലാസുകള്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മത്സരം മുറുകിയതോടെ പ്രൊഫഷണല്‍ മികവ് ഒട്ടും കുറയാതെയാണ് പരിശീലനം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: