പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ. ഏപ്രിൽ 15,16,17 എന്നീ തീയതികളിലാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്. വൈകിയോടുന്ന ട്രെയിനുകൾ ഇവയൊക്കെ…
ഡോ. എംജിആർ- ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും വൈകിയാകും സർവീസ് നടത്തുക.
ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12685) ഏപ്രിൽ 15-ന് മൂന്ന് മണിക്കൂറും 10 മിനിറ്റും വൈകിയോടും.
മംഗളൂരു സെൻട്രൽ – തിരുനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) ഏപ്രിൽ 15-ന് ഒരു മണിക്കൂർ വൈകും.
തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് 15-ന് ഒരു മണിക്കൂർ വൈകിയാകും എത്തുക.
മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) ഏപ്രിൽ 16,17 എന്നീ തീയതികളിൽ ഒരു മണിക്കൂറും 20 മിനിറ്റും വൈകിയാകും സർവീസ് നടത്തുക.
കണ്ണൂർ- ഷൊർണൂർ ജങ്ഷൻ മെമു (06024) ഏപ്രിൽ 16,17 തീയിതകളിൽ ഒരു മണിക്കൂറും 10 മിനിറ്റും വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: