കോഴിക്കോട്: കാര്‍ഷിക സമൃദ്ധിയുടെ ഓര്മ പുതുക്കിയും ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതിയ കാലത്തിനായുള്ള പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു.മേടമാസത്തിലെ വിഷുപ്പുലരിയില്‍ കണ്ടുണരുന്ന കണി ആ വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.
നിറദീപക്കാഴ്ചയില്‍ കണ്ണനെ കണികണ്ടും വിഷക്കൈനീട്ടം നല്‍കിയും, പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷം പൊടിപൊടിക്കുകയാണ്.വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തില്‍ ദര്‍ശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്.
ക്ഷേത്രങ്ങളില്‍ രാവിലെ വലിയ തിരക്കായിരുന്നു. ശബരിമലയിലും ഗുരുവായൂരിലും തിരക്കനുഭവപ്പെട്ടു.ദക്ഷിണ കേരളത്തെ അപേക്ഷിച്ച് ഉത്തരകേരളത്തിലാണ് വിഷു ആഘോഷം കൂടുതല്‍ പൊടിപൊടിക്കുന്നത്. വിഷുസദ്യയും ഇവിടെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: