ന്യൂദൽഹി: ശനിയാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള ചരക്ക് കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റുമായി ബന്ധപ്പെട്ടെന്നാണ് വിവരം.
എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുടെ ക്ഷേമവും നേരത്തെ മോചനവും ഉറപ്പാക്കാൻ ടെഹ്റാനിലും ദൽഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരെ ഇന്ത്യ വിളിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പൽ ഇറാൻ നിയന്ത്രണത്തിലാക്കിയതായി തങ്ങൾക്കറിയാം. 17 ഇന്ത്യൻ പൗരന്മാർ കപ്പലിൽ ഉണ്ടെന്ന് തങ്ങൾ മനസ്സിലാക്കി, ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: