തിരുവനന്തപുരം: തീരദേശവാസികളെ അധിക്ഷേപിച്ച് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍. തീരദേശവാസികള്‍ പണം വാങ്ങിയാണ് വോട്ട് ചെയ്യുന്നത്. ബിജെപിയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നതെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ശരിയെന്നു തോന്നി. ഇതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും തരൂര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഫ്രാന്‍സിസ് ആല്‍ബര്‍ട്ടും ഇത് ആവര്‍ത്തിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് ഇന്നലെയും ബിജെപിക്കാര്‍ തന്നെ വന്ന് കണ്ടെന്ന് ഫ്രാന്‍സിസ് പറഞ്ഞു.
ആരാണെന്ന് ചോദിച്ചപ്പോള്‍ പറയില്ലെന്നായി പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാത്തതെന്തെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി. രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: