പുതുച്ചേരി: യൂത്ത് ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം മത്സലത്തിലും കേരളത്തില്‍ നിന്നുള്ള ആണ്, പെണ് ടീമുകള്‍ക്ക് വിജയം. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന 38-ാമത് യൂത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരള ആണ് ടീം ഒഡീഷയെ (53-46) തോല്പിച്ചപ്പോള് പെണ് മത്സരത്തില്‍ കേരളം രാജസ്ഥാനെ (61-49)ന് പരാജയപ്പെടുത്തി.
നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബ് പുരുഷന്മാരും മഹാരാഷ്ട്ര പെണ്‍കുട്ടികളും അവരുടെ വിജയവഴി തുടര്‍ന്നു. പഞ്ചാബ് ആണ്‍കുട്ടികള്‍ ചണ്ഡീഗഡിനെ (95-70) തോല്പിച്ചപ്പോള് മഹാരാഷ്ട്ര പെണ് ടീം ദല്‍ഹിയെ 67-52 മധ്യപ്രദേശ് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ നീണ്ട മത്സരത്തില്‍ രാജസ്ഥാനെതിരെ 59-57 എന്ന സ്കോറിന് ജയിച്ച തമിഴ്നാട് ആണ്‍കുട്ടികള്‍ 67-69 എന്ന സ്കോറിനാണ് മധ്യപ്രദേശിനോട് തോറ്റത്. മധുര വിജയത്തിന് 7 മൂന്ന് പോയിന്റുകള്‍ ഉള്‍പ്പെടെ 35 പോയിന്റ് നേടിയ മോഹിത് ആയിരുന്നു താരം.
തമിഴ്നാട് പെണ്‍കുട്ടികള്‍ക്ക് സമ്മിശ്ര ഭാഗ്യമായിരുന്നു. ചൊവാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ തെലങ്കാനയോട് 42-56 തോറ്റ അവര്‍ ഇന്നലെ ഉത്തര്‍പ്രദേശിനെ 78 -70 എന്ന സ്കോറിന് തോല്‍പ്പിച്ചു. ഗേള്‍സ് ഗ്രൂപ്പ് ബിയില്‍ കര്‍ണാടക തങ്ങളുടെ ആധിപത്യം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: