ഗതാഗത നിയമങ്ങളെക്കുറിച്ചും എംവിഡിയുടെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും ഇന്നും പലർക്കും ധാരണയില്ല. ഇത്തരം കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വെബ്സീരിസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.എംവിഡിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വെബ്സീരിസ് എത്തുക.
എംവിഡി ഇൻസ്പെക്ടർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ക്ലാസുകൾ എടുക്കും. വിവിധ സെഷനുകളിലായാകും ചോദ്യങ്ങൾക്ക് മറുപടി നൽകുക. എല്ലാ വെള്ളിയാഴ്ചകളിലും വെബ്സീരിസ് സംപ്രേഷണം ചെയ്യും. നിരവധി തട്ടിപ്പുകാർ ഈ മേഖലയിൽ ഓൺലൈൻ ചാനലുകളിലൂടെ വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്.
ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന വകുപ്പ് തല വാഹൻ-സാരഥി സോഫ്റ്റ്വെയർ ഉപഭോക്തൃസൗഹൃദമല്ലാത്തതും തട്ടിപ്പുകാർ മുതലെടുത്തു. ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷ എന്നീ കാര്യങ്ങളിലും ബോധവത്കരണ ക്ലാസുകൾ ഉണ്ടാകും. ഉപയോക്താക്കൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനായി
9188961215 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ചോദ്യങ്ങൾ ചിത്രീകരിച്ചും കൈമാറാവുന്നതാണ്. https://www.youtube.com/@mvdkerala7379 എന്ന യൂട്യൂബ് ചാനലിലൂടെ വെബ്സീരിസ് കാണാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: