ചെന്നൈ: അങ്ങനെ 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാന്‍ തന്നെ ധനുഷും ഐശ്വര്യയും തീരുമാനിച്ചു. രജനീകാന്തിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിലപ്പോയില്ല. ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനം ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സെക്ഷന്‍ 13 ബി പ്രകാരമുള്ള അപേക്ഷ ഇരുവരും ചേര്‍ന്ന് കുടുംബ കോടതിയില്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ മാന്യമായി പരിയുക എന്നതാണ് ഉചിതമെന്നാണ് ഇരുവരുടെയും നിലപാട്. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹ ബന്ധം വേര്‍പെടുത്തുകയാണെന്ന വാര്‍ത്ത പ്രചരിച്ചത്. മേലില്‍ ഇരുവരും താങ്കളുടെ പ്രൊഫഷണില്‍ ശ്രദ്ധിക്കാനാണ് തീരുമാനം.
യാത്ര, ലിംഗ എന്നീ രണ്ടു മക്കളെ ഇരുവരും ചേര്‍ത്ത് വളര്‍ത്തും. ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. കാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ധനുഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: