കൊച്ചി: മലയാളിയുടെ ജീവിതം സിനിമയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മലയാളിക്ക് അമ്മയുടെ മുഖവും മാതൃത്വത്തിന്റെ ഭാവവും നല്‍കിയത് കവിയൂര്‍പൊന്നമ്മ എന്ന മഹാ നടിയും. പ്രേംനസീര്‍ മുതല്‍ പുതുമുഖ നായകന്മാരുടെ വരെ അമ്മയായി മാറിയ അനുഗൃഹീത കലാകാരി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരുടെ അമ്മയായി മാത്രം 100 ല്‍ അധികം ചിത്രങ്ങള്‍. മലയാളത്തിന്റെ ഈ അമ്മ ഇപ്പോള്‍ കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവിനടുത്ത് വിശ്രമ ജീവിതം നയിക്കുന്നു. കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിക്കാനും അനുഗ്രഹം തേടാനുമാണ് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്‍ കരുമാല്ലൂരിലെ വീട്ടിലെത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാവിലെ മുതല്‍
കരുമാല്ലൂര്‍ മണ്ഡത്തിലെ വിവിധ സ്ഥാപനങ്ങളും പ്രധാന വ്യക്തികളെയുമാണ് സന്ദര്‍ശിച്ചത്.
ആയിരൂര്‍ സെന്റ്. തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് ഫുട്‌ബോള്‍ പരിശീലിക്കുന്ന കുട്ടികളോടൊപ്പം. അവരുടെ കളിയില്‍ പങ്കു ചേരാനും ആ പഴയ അധ്യാപകന് വൈഷമ്യമുണ്ടായില്ല. മോദിസര്‍ക്കാര്‍ കായിക മേഖലയ്‌ക്കും സ്‌പോര്‍ട്ട്‌സ് മേഖലയ്‌ക്കും നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും ക്രീഡാ ഭാരതിയെക്കുറിച്ചുമൊക്കെ അദ്ദേഹം അവരോട് സംസാരിച്ചു.
ആയിരൂരിലെ ജ്യൂണ്‍ ജ്യോതി യാക്കോബായ സെമിനാരിയിലും കരുമാല്ലൂര്‍ തട്ടാമ്പടി സെന്റ് മേരീസ് കോണ്‍വെന്റിലും അദ്ദേഹം സന്ദര്‍ശിച്ചു. വടക്കെ കുത്തിയതോട് സെന്റ്. ജോസഫ് സ്‌നേഹസദന്‍, അഡേഷന്‍ കോണ്‍വെന്റ്, സെന്റ്. തോമസ് ചര്‍ച്ച്, ശാന്തി നിവാസ് കോണ്‍
വെന്റ്, കുറ്റിപ്പുഴ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ്, തേലത്തുരുത്ത് സെന്റ്. കാര്‍മ്മല്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലും മാഞ്ഞാലി റോഡില്‍ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന പാവ നിര്‍മ്മാണശാലയും അദ്ദേഹം സന്ദര്‍ശിച്ചു. മനയ്‌ക്കപ്പടി വേഴാ പറമ്പ് മനയിലെത്തി
നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും വാസ്തു ശാസ്ത്ര വിദഗ്ധനുമായ വേഴാ പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിനെയും സന്ദര്‍ശിച്ചു.
മനയ്‌ക്കപ്പടി സെന്റ്. ജോസഫ് ചര്‍ച്ച്,കരുമാല്ലൂര്‍ എന്‍. എസ്. എസ്. കരയോഗം, പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം, നീറിക്കോട് എസ്. എച്ച്. കോണ്‍വെന്റ്, ഒളനാട് സെന്റ്. ആന്റണീസ് സദന്‍, പാനായിക്കുളം സെന്റ്. ബെനഡിക്ട് കോണ്‍വെന്റ്, കുന്നേല്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍വെന്റ്, ഉത്സവം നടക്കുന്ന തിരുവാല്ലൂര്‍ മഹാദേവക്ഷേത്രം, വെളിയ
ത്തുനാട് ആറ്റിപ്പുഴക്കാവ്. ക്ഷേത്രം, കാരകുന്ന് സെന്റ്. ജോസഫ് ചര്‍ച്ച്, കാരാകുന്ന്. അയ്യപ്പക്ഷേത്രം, കാരാകുന്ന് കോണ്‍വെന്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചു.
വൈകീട്ട് എറണാകുളം സൗത്ത് മണ്ഡലത്തില്‍ വാഹനത്തില്‍ പര്യടനം കലൂര്‍ മെട്രോ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് കത്തൃക്കടവ് റോഡ്, ഗാന്ധിനഗര്‍, ടി.ഡി അമ്പലം, വളഞ്ഞമ്പലം, രവിപുരം ക്ഷേത്രം മട്ടുമ്മേല്‍എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തേവര ഫെറിയില്‍സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: