അഗര്‍ത്തല: നിലനില്‍പ്പിന് വേറെ വഴിയില്ല. കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യൂവെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ മണിക് സര്‍ക്കാര്‍.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനാണ് വോട്ട് പിടിക്കുന്നതെന്നാണ് രസകരമായ കാര്യം. കേരളത്തില്‍ ഇങ്ങനെയൊരു കാര്യം ചിന്തിക്കാനെ സാധിക്കില്ല. എന്നാല്‍ കേരളം വിട്ടാല്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണെന്നതിന്റെ നിദര്ശമാണിത്.
ബിജെപിക്കെതിരേ ആരൊക്കെ നില്ക്കുന്നോ അവരെയൊക്കെ കൂട്ടുപിടിക്കുക എന്നതല്ലാതെ നിലനില്‍പ്പില്ല എന്നാണ് തെരഞ്ഞെടുപ്പുറാലിയില്‍ മണിക് സര്‍ക്കാര്‍ പ്രസംഗിക്കുന്നത്. വേദികളില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആശിഷ് കുമാര്‍ സാഹയെ ചേര്‍ത്തുനിര്‍ത്തിയാണ് മണിക് സര്‍ക്കാര്‍ സംസാരിക്കുന്നത്. ഇന്‍ഡി മുന്നണിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണിവിടെ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: