ലണ്ടന്‍ : യുകെയില്‍ ഷോപ്പിംഗിനിടെ 27 വയസുകാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഹബിബുര്‍ മാസൂമിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തു വന്നതോടെയാണ് ഇന്ന് രാവിലെ അറസ്റ്റ് നടന്നത്.
യുകെയില്‍ സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂം.ബെക്കിങ്ങാംഷെയറിലെ എയില്‍സ്ബറിയില്‍ വച്ചായിരുന്നു അറസ്റ്റ്.
പ്രതിയെ സഹായിച്ചെന്ന് കരുതുന്ന മറ്റൊരു യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമുളള കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: