തിരുവനന്തപുരം: സ്വകാര്യ കുത്തക ജൂവലറിക്കാര്‍ പണിക്കൂലി ഇല്ലാതെ ഉത്പന്നം വില്‍ക്കുന്നു എന്ന പരസ്യ തന്ത്രത്തിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിയിടുന്നുവെന്നും അതിനാല്‍ ഇത്തരത്തില്‍ പരസ്യ വാചകമിറക്കുന്നവര്ക്കെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും വിരാഡ് സമസ്ത വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് വിഷ്ണു ഹരി ആവശ്യപ്പെട്ടു. വിരാഡ് വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വകര്‍മ്മ സമുദായത്തില്‍ കുലതൊഴില്‍ ചെയ്തുവരുന്നവര്‍ നിരവധിയാണ്. ഇവരുടെ ഇന്നത്തെ ജീവിത സാഹചര്യം വളരെ ബുദ്ധിമുട്ടിലുമാണ്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായി ഇടപെടണം, പ്രവാസിയായ വിശ്വകര്‍മ്മജര്‍ നാട്ടില്‍ വന്ന് ചെറുകിട സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്കാന് സാധിക്കാത്ത സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പറയുന്നത് ചെയ്തു തരുന്ന മുന്നണിക്കാകണം സഭാംഗങ്ങള്‍ തങ്ങളുടെ മൗലിക അവകാശമായ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമ്മേളനത്തില്‍ സഭയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും വരുംകാലപ്രവര്ത്തനങ്ങളുടെ രൂപരേഖ പ്രതിനിധിസഭ ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി 47പേര് ഉള്‍പ്പെടുന്ന സംസ്ഥാന കൗണ്‍സിലിനേയും 21 പേര് അടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടീവിനേയും സഭാ സമ്മേളനം തിരഞ്ഞടുത്തു.
സഭയുടെ സംസ്ഥാന ഭാരവാഹികള്‍: പ്രസിഡന്റ് വിഷ്ണുഹരി (തിരുവനന്തപുരം), വൈസ് പ്രസിഡന്റുമാര്‍: മനോഹരന് (കോട്ടയം), സരിത ജഗന്നാഥന് (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി സുനില്‍ മഠത്തില്‍ (കണ്ണൂര്‍), സെക്രട്ടറിമാര്‍: കൃഷ്ണന് വള്ളിക്കാട് (കോഴിക്കോട്), അനീഷ് (പത്തനംതിട്ട). ട്രഷറര്‍: ദീപു ചന്ദ്രന് (എറണാകുളം), വനിതാസഭ പ്രസിഡന്റ് ശ്രീദേവി (തിരുവനന്തപുരം), സെക്രട്ടറി സുജ കൃഷ്ണന് (കോഴിക്കോട്), യുവജനസഭ പ്രസിഡന്റ് എ.വി. രാജേഷ് (എറണാകുളം), സെക്രട്ടറി സുഗീഷ് കുമാര്‍ (കണ്ണൂര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
2025ല്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് സരിത ജഗന്നാഥന് ചെയര്‍പേഴ്സനായും മാഹി ചന്ദ്രന് ജനറല്‍ കണ്‍വീനറായും 101 പേരടങ്ങുന്ന സ്വാഗതസംഘത്തിനും രൂപം നല്കി. സമ്മേളാനന്തരം സഭാംഗങ്ങള്‍ അവതരിപ്പിച്ച സംഗീത സന്ധ്യയും ഉണ്ടായിരുന്നു. സംസ്ഥാന പ്രതിനിധിസഭാ സമ്മേളനം സുരേഷ് വഴയില നഗരിയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: