കൊച്ചി : കരുതല്‍ തടവിലാക്കപ്പെട്ടവരുടെ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്ലാ ജയില്‍ സൂപ്രണ്ടുമാരും തടവില്‍ കഴിയുന്നവരുടെ നിവേദനങ്ങള്‍ അധികാരികള്‍ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുള്‍ ഹഖീം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
1974ലെ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന് എക്സ്ചേഞ്ച് ആന്റ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിങ് ആക്റ്റിവിറ്റീസ് (കോഫെപോസ) ആക്ട് പ്രകാരം തടങ്കലില്‍ വെച്ചതിനെ ചോദ്യം ചെയ്ത് പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് പരിഗണിക്കുകയായിരുന്നു കോടതി. ജോയിന്റ് സെക്രട്ടറിക്ക് അയച്ച തടവുകാരന്റെ നിവേദനംസംബന്ധിച്ച വീഴ്ചകളെ തുടര്‍ന്നാണ് കോടതി വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇ മെയില്‍ വഴി അയച്ച നിവേദനം ലഭിച്ചില്ലെന്ന തര്‍ക്കമാണ് കോടതി വിലയിരുത്തിയത്. പിന്നീട് നടത്തിയ അന്വേഷമണത്തില് ഇ മെയില്‍ മുഖേന നല്കിയ നിവേദനത്തിന്റെ പകര്‍പ്പ് കണ്ടെത്തുകയായിരുന്നു. ജോയിന്റ് സെക്രട്ടറി 2024 ഫെബ്രുവരി ഏഴിന് ലഭിച്ച നിവേദനം മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് ലഭിച്ചതെന്ന തര്‍ക്കമാണ് കോടതിയില്‍ ഹര്‍ജിഭാഗം ഉന്നയിച്ചത്. ഹര്‍ജി അനുവദിച്ച് തടവുകാരനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: