നാഗ്പൂര്‍: പുകവലിക്കുന്നത് നോക്കിനിന്നെന്ന് ആരോപിച്ച് യുവതിയും സുഹൃത്തുക്കളും യുവാവിനെ കുത്തിക്കൊന്നു. നാഗ്പൂര്‍ സ്വദേശിയായ രഞ്ജിത് റാഥോഡ് (28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം.
ജയശ്രീ പന്ധാരെ (24) എന്ന യുവതി സഹൃത്തായ സവിത സയാരെക്കൊപ്പം മനേവാഡ റോഡിലെ പാന്‍ കടയില്‍ സിഗരറ്റ് വലിക്കുന്നത് രഞ്ജിത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് ഇയാളുമായി വാക്ക് തര്‍ക്കമുണ്ടായി. ശേഷം ജയശ്രീ സുഹൃത്തുക്കളായ ആകാശ് റൗത്ത്, ജീത്തു യാദവ് എന്നിവരെ വിളിച്ചുവരുത്തുകയും മഹാലക്ഷ്മി നഗറില്‍വെച്ച് രഞ്ജിത്തിനെ കുത്തിക്കൊല്ലുകയുമായിരുന്നു.
ജയശ്രീ രഞ്ജിത്തിനെ അസഭ്യം പറയുന്നതിന്റെയും ഇയാള്‍ തിരിച്ചു വിളിക്കുന്നതും ജയശ്രീ പലതവണ കുത്തി പരിക്കേല്പ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നാലംഗ സംഘം ഒളിവില്‍ പോയി. പോലീസ് തെരച്ചിലില്‍ ജയശ്രീ, സവിത, ആകാശ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെത്തി. ജീത്തു ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: