കോട്ടയം: കോട്ടയത്തെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരു വിചിത്ര പേരുകാരനുണ്ട്. ജോമോന് ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമന്‍ വിഎസ് . സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇദ്ദേഹം കരിമ്പ് കര്ഷകന് ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും നാല് നിയമസഭാ തിരഞ്ഞെടുപ്പിലും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലുമെല്ലാം ജോമോന് ഇതിനു മുന്‍പ് മത്സരിച്ചിട്ടുണ്ട്.
സുദീര്‍ഘമായ പേരിനു പിന്നിലെ കഥ ജോമോന് പറയുന്നത് ഇപ്രകാരമാണ്: അമ്മയുടെ പേര് ആലീസ്, വീട്ടുപേര് പള്ളിമുട്ട്, പിതാവിന്റെ പേര് ജോസഫ് . ഇത്രയും ചേര്‍ന്നപ്പോള്‍ എപിജെ ആയി. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിലുള്ള ആദരവും പ്രചോദനമായിട്ടുണ്ടെന്നു പറയുന്നു. ജുമന്‍ എന്നാണ് ഗള്‍ഫിലും മറ്റും ജോലി ചെയ്തിരുന്ന കാലത്ത് സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നതത്രെ. ഒടുവിലത്തെ വി.എസിലെ വി മാമോദിസ പേരായ വര്‍ക്കിയില്‍ നിന്നും എസ് കുടുംബപേരായ സ്രാമ്പിക്കലില്‍ നിന്നും എടുത്തതാണ്. അത്രയുമായപ്പോഴേ പേര് നെടുങ്കനായി.
ജനാധിപത്യ സംവിധാനത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വേണ്ടിയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ജോമോന് പറയുന്നു. എന്നാല്‍ ഇടക്കിടെ തെരഞ്ഞെടുപ്പില്‍ മല്സരിക്കുമ്പോഴെല്ലാം ജോമോന്റെ വിചിത്രമായ പേരിനു പിന്നലെ കഥ ആവര്‍ത്തിച്ച് പത്രങ്ങളില്‍ വരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: