മാലെ: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവും ഖേദപ്രകടനവുമായി മാലദ്വീപ് മുന്‍മന്ത്രി മറിയം ഷിവുന. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇന്ത്യന്‍ പതാകയെ അപമാനിച്ചിട്ടില്ലെന്നും പോസ്റ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും മറിയം ഷിവുന എക്സില്‍ കുറിച്ചു. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.) അംഗമാണ് മറിയം.
മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) ക്കെതിരായ പോസ്റ്റില്‍ ഉപയോഗിച്ച ചിഹ്നം അശോകചക്രത്തിന് സമാനമായതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് മറിയം ഷിവുന്നയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനത്തിന് ഇടയാക്കിയ സോഷ്യല്‍ മീഡിയ പോസ്റ്റിനെ അഭിസംബോധന ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് മറിയം ഷിവുന വിശദീകരണം പങ്കുവെച്ചത്.
തന്റെ സമീപകാല പോസ്റ്റിന്റെ ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നുവെന്ന് മറിയം ഷിവുന്ന പറഞ്ഞു.
. മാലദ്വീപ് ഇന്ത്യയുമായുള്ള ബന്ധത്തെയും പരസ്പര ബഹുമാനത്തെയും ആഴത്തില്‍ വിലമതിക്കുന്നു. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി താന്‍ പങ്കിടുന്ന ഉള്ളടക്കം സംബന്ധിച്ചു കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും മറിയം ഷിവുന്ന പറഞ്ഞു.
ഇതാദ്യമായല്ല മറിയത്തിന്റെ ഭാഗത്തുന്ന് ഇന്ത്യയുമായി ബന്ധപ്പെട്ട് വിവാദപരാമര്‍ശങ്ങളുണ്ടാകുന്നത്. ഇക്കൊല്ലം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മറിയം നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. തുടര്‍ന്ന് മറിയം ഉള്‍പ്പെടെ മൂന്നുപേരെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: